സരിത കോടികള്‍ ഹൈ വോള്‍ട്ടിനും കിട്ടിയോ?

കേരളത്തില്‍ യുഡിഎഫിന്റെ പോക്കെന്ന് ഹൈക്കമാന്റിന് വിഎം സുധീരന്റെ ഫോണ്‍. നല്ല രീതിയില്‍ മുന്നേറിയ ജനരക്ഷായാത്രയ്ക്ക് പോലും രക്ഷയില്ലെന്നും കേരളത്തില്‍ ഭരണം പ്രതിസന്ധിയിലായെന്നും സുധീരന്‍ അറിയിച്ചു. സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമാണ് സുധീരന്‍ സന്ദേശം കൈമാറിയത്. കഴിഞ്ഞ ദിവസം രാത്രി എ കെ ആന്റണിയെയും അദ്ദേഹം ഇക്കാര്യം അറിയിച്ചു.
എന്നാല്‍ തത്കാലം ഉമ്മന്‍ചാണ്ടിക്ക് പിന്തുണ നല്‍കണമെന്നും അദ്ദേഹത്തെ അനുകൂലിച്ച് പ്രസ്താവനയിറക്കണമെന്നും ഹൈക്കമാന്റ് സുധീരന് നിര്‍ദ്ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ സുധീരന്‍ ചാണ്ടിക്ക് അനുകൂലമായി രംഗത്തെത്തി.
അതിനിടെ സോളാര്‍ പണത്തിലൊരു ശതമാനം ഹൈക്കമാന്റിലുമെത്തിയിട്ടുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. സരിത ഡല്‍ഹിയില്‍ വച്ച് നല്‍കിയ പണത്തിന്റെ ഒരു നല്ല ശതമാനമാണത്രേ ഹൈക്കമാന്റിനും ചെന്നത്. അതുകൊണ്ടാണത്രേ ഉമ്മന്‍ചാണ്ടിയെ കൊള്ളാനും തള്ളാനുമാവാത്ത അവസ്ഥയില്‍ ഹൈക്കമാന്റ് എത്തിച്ചേര്‍ന്നത്.
എന്നാല്‍ ഉമ്മന്‍ചാണ്ടിയെ അധികകാലം ഹൈക്കമാന്റിന് പിന്തുണയ്ക്കാനാവില്ലെന്ന് തന്നെയാണ് സുധീരന്റെയും രമേശ് ചെന്നിത്തലയുടെയും വിശ്വാസം. നാറിയവനെ ചുമക്കാന്‍ ആര്‍ക്കാണ് കഴിയുകയെന്ന് രമേശിന്റെയും സുധീരന്റെയും അനുയായികള്‍ ചോദിക്കുന്നു.
സുധീരന്റെ ജന രക്ഷായാത്ര ഉമ്മന്‍ചാണ്ടി രക്ഷായാത്രയായി തീര്‍ന്നെന്ന് കോണ്‍ഗ്രസുകാര്‍ പോലും ആക്ഷേപിക്കുന്നത്. ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ ഇനിയാര് എന്ന ചോദ്യവും ചോദ്യ കര്‍ത്താക്കള്‍ ഉന്നയിക്കുന്നുണ്ട്.
ചുരുക്കത്തില്‍ എയ്തുവീഴ്ത്തിയത് ഉമ്മന്‍ചാണ്ടിയുടെ തലയാണ്. തലയ്ക്ക് വില പറയുകയാണ് കോണ്‍ഗ്രസിലെ ഗ്രൂപ്പ് നേതാക്കാള്‍. വരും ദിവസങ്ങളില്‍ സരിതാ വിവാദം എങ്ങനെ കത്തികയറുമെന്നത് അനുസരിച്ചായിരിക്കും ഉമ്മന്‍ചാണ്ടിയുടെ ഭാവി. ഹൈക്കോടതി സ്റ്റേ കൊണ്ടൊന്നും കാര്യങ്ങള്‍ അവസാനിപ്പിക്കില്ലെന്ന് ചുരുക്കം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























