ടി.പി ശ്രീനിവാസനെ കയ്യേറ്റം ചെയ്ത എസ്.എഫ്.ഐ നേതാവിനെ പുറത്താക്കി

ടി.പി ശ്രീനിവാസനു നേര്‍ക്കുണ്ടായ കയ്യേറ്റത്തില്‍ എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് ജെ.എസ് ശരത്തിനെ സംഘടനയില്‍ നിന്ന് പുറത്താക്കി. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെതാണ് തീരുമാനം. ശ്രീനിവാസന് മര്‍ദ്ദനമേറ്റ സംഭവം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. നടപടിയെ സി.പി.എം നേതൃത്വവും തള്ളിക്കളഞ്ഞിരുന്നു.
കോവളത്ത് നടക്കുന്ന ആഗോള വിദ്യാഭ്യാസ സംഗമത്തിനെതിരെ എസ്.എഫ്.ഐ നടത്തിയ പ്രതിഷേധ സമരവേദിയില്‍ വച്ചാണ് ശ്രീനിവാസനെതിരെ കയ്യേറ്റമുണ്ടായത്. മുടഖത്തടിയേറ്റ് ശ്രീനിവാസന്‍ നിലത്തുവീഴുകയായിരുന്നു.
സംഭവത്തില്‍ സിപിഐഎം ക്ഷമ ചോദിച്ചിരുന്നു. സിപിഐഎം നേതാക്കളായ പിണറായി വിജയന്‍, വി എസ് അച്യുതാനന്ദന്‍, കോടിയരി ബാലകൃഷ്ണന്‍ എന്നിവര്‍ പ്രതികരിച്ചിരുന്നു. സംഭവം വിവാദമായതോടെ അക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























