കെ.ബാബു മന്ത്രിസ്ഥാനത്ത് തുടരും

എക്‌സൈസ് മന്ത്രിസ്ഥാനത്ത് നിന്ന് രാജിവച്ച തീരുമാനം മന്ത്രി കെ.ബാബു പിന്‍വലിച്ചു. വ്യക്തിപരമായി മന്ത്രിസ്ഥാനത്തേക്ക് വരാന്‍ ആഗ്രഹമില്ലെങ്കിലും പാര്‍ട്ടിയുടെ തീരുമാനം താന്‍ അംഗീകരിക്കുകയാണെന്ന് രാജി തീരുമാനം പിന്‍വലിച്ചതായി അറിയിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ബാബു പറഞ്ഞു.
ബാര്‍ കോഴക്കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് സ്വന്തം തീരുമാനപ്രകാരമായിരുന്നു താന്‍ രാജിവച്ചത്. എന്നാല്‍ ഹൈക്കോടതി സ്‌റ്റേ വന്നതോടെ വിജിലന്‍സ് കോടതിയുടെ വിധിയുടെ സാംഗത്യം ഇല്ലാതായി. മാത്രമല്ല, പാര്‍ട്ടിയുടേയും യു.ഡി.എഫിന്റേയും സമ്മര്‍ദ്ദവും തീരുമാനം മാറ്റാന്‍ കാരണമായെന്നും ബാബു പറഞ്ഞു. സാധാരണ പ്രവര്‍ത്തകനെ പോലെ മന്ത്രിസ്ഥാനത്ത് തുടരും. മുന്നണിക്കോ പാര്‍ട്ടിക്കോ യാതൊരു തരത്തിലുള്ള അലോസരവും ഉണ്ടാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























