കെ. കരുണാകരനും എ.കെ ആന്റണിയും തെറ്റുചെയ്യാതെ പുറത്തുപോയവര്‍: കെ. മുരളീധരന്‍

കരുണാകരനും എ.കെ ആന്റണിയും തെറ്റുചെയ്യാതെ പുറത്തുപോയവരെന്ന് കെ. മുരളീധരന്‍. ഇനി ഒരു മുഖ്യമന്ത്രി പോലും ചെയ്യാത്ത തെറ്റിന് കണ്ണീരോടെ പുറത്ത് പോകരുത്. മുഖ്യമന്ത്രിയെ നേരിടാന്‍ കുടുംബത്തെ ഉപയോഗിക്കുന്നത് മോശം പ്രവണതയാണെന്നും മുരളീധരന്‍ പറഞ്ഞു. കരുണാകരന്റെ രാജിക്കായി പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ പ്രമുഖനാണ് ഉമ്മന്‍ ചാണ്ടി. ഉമ്മന്‍ ചാണ്ടിയുടെമേല്‍ വീണ അഴിമതിയാരോപണങ്ങളുടെ യഥാര്‍ത്ഥ കാരണം കരുണാകരന്റെ ശാപമാണെന്ന് കരുതുന്നവരാണ് കോണ്‍
ഗ്രസ് പ്രവര്‍ത്തകരേറയും. എ.കെ ആന്റണിയുടെ രാജിക്ക് പിന്നിലും ഉമ്മന്‍ ചാണ്ടിയുടെ അദൃശ്യമായ സാന്നിദ്ധ്യം ഉണ്ടായിരുന്നു.
കരുണാകരനെ പിന്നില്‍നിന്ന് കുത്തിയവരുടെ കണക്ക് എടുക്കാതിരിക്കുന്നതാവും നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























