നടന്‍ കൊല്ലം ജികെ പിള്ള അന്തരിച്ചു

സിനിമനാടകസീരിയല്‍ നടന്‍ കൊല്ലം ജികെ പിള്ള (82) അന്തരിച്ചു. ചവറ ശങ്കരമംഗലം മേക്കാട് നികുഞ്ജത്തിലാണ് ജികെ പിള്ള എന്ന ജി കൃഷ്ണപിള്ള താമസം. മകള്‍ ഉഷാകുമാരിയുടെ ഓയൂരിലെ വീട്ടില്‍ ശനിയാഴ്ച രാത്രി 9.30നായിരുന്നു അന്ത്യം. കാഴ്ചശക്തി നഷ്ടപ്പെട്ടതിനെതുടര്‍ന്ന് അഞ്ചുവര്‍ഷമായി ചികിത്സയിലായിരുന്നു.
സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ 1950ല്‍ അരിവാള്‍ എന്ന ഏകാംഗ നാടകത്തില്‍ അഭിനയിച്ചായിരുന്നു കലാരംഗത്തേക്കുള്ള അരങ്ങേറ്റം.
1961ല്‍ കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടറായി ജോലിയില്‍ പ്രവേശിച്ചു. 1963 മുതല്‍ പ്രൊഫഷണല്‍ നാടകരംഗത്ത് സജീവമായി. പത്തോളം നാടക അവാര്‍ഡ് ലഭിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























