സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികളുടെ ബാഗിന്റെ ഭാരം കുറയ്ക്കാൻ ശാസ്ത്രീയ പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്...

സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികളുടെ ബാഗിന്റെ ഭാരം കുറയ്ക്കാൻ ശാസ്ത്രീയ പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. കുട്ടികളുടെ ശരീരഭാരത്തിന്റെ 10 ശതമാനത്തിൽ താഴെയായി സ്കൂൾ ബാഗിന്റെ ഭാരം പരിമിതപ്പെടുത്താനുള്ള പ്രാഥമിക രൂപരേഖയ്ക്ക് സർക്കാർ രൂപം നൽകുകയായിരുന്നു.
വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വകുപ്പ് മേധാവികളുടെ ഉന്നതതല യോഗത്തിലാണ് നിർണായക തീരുമാനമായത്. 2027-28 അദ്ധ്യയന വർഷത്തിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിൽ പദ്ധതിയുടെ പൈലറ്റ് ഘട്ടം ആരംഭിക്കും. തുടർന്ന് നാലു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ മുഴുവൻ എൽ.പി, യു.പി സ്കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, സ്കൂൾ പി.ടി.എ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. അടിസ്ഥാന സൗകര്യങ്ങൾ, ഡിജിറ്റൽ സംവിധാനങ്ങൾ, സ്കൂൾ അധികൃതരുടെ താത്പര്യം എന്നിവ പരിഗണിച്ചായിരിക്കും പൈലറ്റ് സ്കൂളുകളെ തിരഞ്ഞെടുക്കുക.
ഒരു ദിവസം മൂന്നോ നാലോ വിഷയങ്ങളുടെ ക്ലാസുകൾ മാത്രം വരുന്ന വിധത്തിൽ സ്കൂൾ സമയക്രമം പുനഃക്രമീകരിക്കും. പാഠപുസ്തകങ്ങളുടെ രണ്ട് സെറ്റുകൾ ലഭ്യമാക്കും. ഇതിൽ ഒന്ന് വീട്ടിലും മറ്റൊന്ന് സ്കൂളിലും സൂക്ഷിക്കാവുന്നതാണ്.
കുടിവെള്ളവും ഉച്ചഭക്ഷണവും സ്കൂളിൽത്തന്നെ ഉറപ്പാക്കുന്നതിലൂടെ ബാഗിലെ അധികഭാരം ഒഴിവാക്കും ഡിജിറ്റൽ പഠനസൗകര്യങ്ങൾ വിപുലീകരിക്കും. സ്മാർട്ട് ബോർഡുകളിലൂടെ പാഠഭാഗങ്ങൾ ദൃശ്യമാക്കും വിദഗ്ദ്ധസമിതിപദ്ധതിയുടെ പ്രായോഗികത വിലയിരുത്തി തുടർനടപടികൾ സമർപ്പിക്കുന്നതിനായി ഉന്നതതല സമിതിയെ നിയോഗിച്ചു. സമിതി എസ്.സി.ഇ.ആർ.ടി, കൈറ്റ്, ഡി.ജി.ഇ, എസ്.എസ്.കെ ഡയറക്ടർമാർ എന്നിവരാണുള്ളത്.
"
https://www.facebook.com/Malayalivartha

























