വെള്ളാപ്പള്ളി നടേശന് വൈ കാറ്റഗറി സുരക്ഷ അനുവദിച്ചു

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വൈ കാറ്റഗറി സുരക്ഷ അനുവദിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സുരക്ഷ അനുവദിച്ചത്. അല്‍ ഉലമ എന്ന തീവ്രവാദ സംഘടനയുടെ ഭീഷണി വെള്ളാപ്പള്ളിക്ക് ഉണ്ടായതിനെ തുടര്‍ന്നാണ് സുരക്ഷ അനുവദിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്.
പതിമൂന്ന് സി.ഐ.എസ്.എഫ് ജവാന്മാര്‍ ഞായറാഴ്ച്ച വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വസതിയില്‍ എത്തും. വെള്ളാപ്പള്ളിയുടെ വീടിന് 24 മണിക്കൂറും ഇവരുടെ സംരക്ഷണമുണ്ടാകും. വെള്ളാപ്പള്ളിയുടെ പൊതുപരിപാടികള്‍ ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ ഇനി സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























