സിയാല്‍ പദ്ധതി പരിചയപ്പെടാന്‍ കേന്ദ്ര സിവില്‍ വ്യോമയാനവകുപ്പു മന്ത്രി ഇന്ന് നെടുമ്പാശേരിയിലെത്തും

ആഗോളതലത്തില്‍ ശ്രദ്ധേയമായ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ (സിയാല്‍) സൗരോര്‍ജ പദ്ധതി പരിചയപ്പെടാന്‍ കേന്ദ്ര സിവില്‍ വ്യോമയാനവകുപ്പു മന്ത്രി അശോക് ഗജപതിരാജു ഇന്നു നെടുമ്പാശേരിയിലെത്തും. സിയാല്‍ ഉദ്യോഗസ്ഥരോടൊപ്പം അദ്ദേഹം രാവിലെ 11ന് സോളാര്‍ പ്ലാന്റ് സന്ദര്‍ശിക്കും. തുടര്‍ന്ന് ചര്‍ച്ച നടത്തും. സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമെന്ന നിലയില്‍ സിയാല്‍ വിദേശങ്ങളില്‍ മാതൃകയാണെന്നു പ്രധാനമന്ത്രി പ്രശംസിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























