മുഖ്യമന്ത്രിയുടെ മകനുമായി എനിക്ക് ബന്ധമില്ല ശാലു മേനോന്‍

മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മനുമായി ബന്ധമുള്ളത് തനിക്കല്ല സോളാര്‍ കേസില്‍ പ്രതിയായ മറ്റൊരു സ്ത്രീയ്ക്കാണെന്ന സരിത എസ് നായരുടെ പരാമര്‍ശത്തോട് പ്രതികരിക്കാനില്ലെന്ന് ശാലു മേനോന്‍. ഇക്കാര്യത്തില്‍ തനിക്ക് അഭിപ്രായമൊന്നുമില്ല. പറയുന്നവര്‍ അങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമെന്നും ശാലു വ്യക്തമാക്കി. ഡാന്‍സുമായി നല്ലരീതിയില്‍ മുന്നോട്ട് പോവുകയാണ് താന്‍ ഇപ്പോള്‍. പറയുന്നവര്‍ പറഞ്ഞുകൊണ്ട് ഇരിക്കുകയല്ലേ? ഇതിനെകുറിച്ച് തനിക്ക് ഒന്നും പറയാനില്ലെന്നും ശാലു മോനോന്‍ പറഞ്ഞു.
സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കവെയാണ് ചാണ്ടി ഉമ്മനുമായി ബന്ധമുള്ളത് തനിക്കല്ല സോളാര്‍ കേസില്‍ പ്രതിയായ മറ്റൊരു സ്ത്രീയ്ക്കാണെന്ന സരിത എസ് നായര്‍ വെളിപ്പെടുത്തിയത്. ഇവര്‍ ഒരുമിച്ചുള്ള ചില ദൃശ്യങ്ങള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പക്കല്‍ ഉണ്ടെന്നും ഇത് ഉപയോഗിച്ച് തിരുവഞ്ചൂര്‍ മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തിയതായും സരിത ആരോപിച്ചിരുന്നു. സിനിമയുമായി ബന്ധമുള്ള നടിയാകമെന്നും സരിതയുടെ വെളിപ്പടുത്തലില്‍ ഉണ്ടായിരുന്നു. സോളാര്‍ കേസില്‍ ഉയര്‍ന്ന് കേട്ട മറ്റൊരു പേരായിരുന്നു നടിയും നൃത്തകിയുമായ ശാലു മേനോന്‍
മകന്‍ ചാണ്ടി ഉമ്മനുമായി ചേര്‍ന്ന് സോളാര്‍ കമ്പനി രൂപീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിച്ചു എന്നാണ് സരിതയുടെ വെളിപ്പെടുത്തല്‍. സോളാര്‍ കേസുമായി ബന്ധപ്പെട്ട മറ്റൊരു സ്ത്രീയുമായി ചാണ്ടി ഉമ്മന് അവിഹിത ബന്ധം. കഴിഞ്ഞ മന്ത്രിസഭാ പുനഃസംഘടനാ വേളയില്‍ ഇതിന്റെ സിഡി ഉപയോഗിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി. മന്ത്രി ആര്യാടന്‍ മുഹമ്മദ് സഹായിച്ചു. സരിതയുടെ ഇന്നലത്തെ വെളിപ്പെടുത്തലിലെ പ്രധാനകാര്യങ്ങള്‍ ഇവയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























