കാമുകന്‍ കാമുകിയെ ഭക്ഷണശാലയില്‍ വച്ച് വെടിവച്ച് കൊന്നു

കാമുകന്‍ കാമുകിയെ ഭക്ഷണശാലയില്‍ വച്ച് വെടിവച്ച് കൊന്നു. മീററ്റിലെ ഒരു ഹോട്ടലിലാണ് സംഭവം. കാമുകന്‍ കാമുകിയെ വെടിവയ്ക്കുന്ന ദൃശ്യങ്ങള്‍ ഹോട്ടലിലെ സി.സി ടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവം ഇപ്പോള്‍ നവമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.
വെടിയേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇവരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. വെടിവച്ച യുവതിയുടെ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിയോട് കാമുകന്‍ പണം ആവശ്യപ്പെട്ടതോടെയാണ് ഇരുവരും തര്‍ക്കം തുടങ്ങിയത്. തുടര്‍ന്ന് അവിടെ നിന്നും എഴുന്നേറ്റുപോയ യുവതിയെ പിന്നാലെ ചെന്ന് യുവാവ് വെടിവയ്ക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























