രാജി പിന്‍വലിച്ച കെ ബാബു ഇന്ന് ചുമതലകളില്‍ തിരിച്ചെത്തും

രാജി തീരുമാനം പിന്‍വലിച്ച കെ ബാബു ഇന്ന് ഓഫീസില്‍ തിരിച്ചെത്തും. രാവിലെ ഔദ്യോഗിക വസതിയിലെത്തി മുഖ്യമന്ത്രിയെ കണ്ട ശേഷം കെ ബാബു ചുമതലകളില്‍ സജീവമാകും. ബാബുവിന്റെ രാജി സ്വീകരിക്കേണ്ടെന്ന് യു.ഡി.എഫ് തീരുമാനിച്ചതിന് പിന്നാലെയാണ് അദ്ദേഹം തിരിച്ചുവരുന്നത്.
ബാബുവിനെതിരെ എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്ത് കേസെടുക്കണമെന്ന് തൃശ്ശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിന് പിന്നാലെയായിരുന്നു അദ്ദേഹം രാജി പ്രഖ്യാപിച്ചത്. എന്നാല്‍ തൊട്ട് പിന്നാലെ ഹൈക്കോടതി വിജിലന്‍സ് കോടതി ഉത്തരവ് സ്‌റ്റേ ചെയ്തു. എന്നാല്‍ മന്ത്രി സ്ഥാനത്തേക്ക് തിരിച്ചില്ലെന്ന നിലപാടിലായിരുന്നു ബാബു.
എന്നാല്‍ ബാബുവിന് വിധിച്ചതിന് സമാനമായ വിധി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെയും ആര്യാടന്‍ മുഹമ്മദിനെതിരെയും തൃശ്ശൂര്‍ വിജിലന്‍സ് കോടതി വിധിച്ചു. സമാന രീതിയിലെ സംഭവത്തില്‍ ബാബു രാജി വയ്ക്കുകയും മുഖ്യമന്ത്രിയും ആര്യാടനും രാജി വയ്ക്കാതിരിക്കുകയും ചെയ്താല്‍ അത് ദോഷമായി ബാധിക്കുമെന്ന് കൂടി കണക്കിലെടുത്താണ് ബാബുവിനോട് രാജി പിന്‍വലിക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























