ഇതാണ് രാജയോഗം... വെള്ളാപ്പള്ളിക്ക് വൈ കാറ്റഗറി കമാന്‍ഡോ സുരക്ഷ

സംസ്ഥാനം ഭരിക്കുന്ന മന്ത്രിമാരേക്കാള്‍ കൂടിയ സുരക്ഷാസംവിധാനം വെള്ളാപ്പള്ളിക്ക്. എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനു കേന്ദ്ര ആഭ്യന്തരവകുപ്പ് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി. ഇന്നലെ ഉച്ചയോടെ കണിച്ചുകുളങ്ങരയില്‍ വെള്ളാപ്പള്ളിയുടെ വസതിയില്‍ എത്തിയ എസ്.എസ്.ജി (സ്‌പെഷ്യല്‍ സെക്യൂരിറ്റി ഗ്രൂപ്പ്)യിലെ 13 അംഗ കമാന്‍ഡോ സംഘമാണു സുരക്ഷാ ചുമതലയേറ്റെടുത്തത്.
വെള്ളാപ്പള്ളിയുടെ വീട്ടിലും സംസ്ഥാനത്തിനകത്തെ സന്ദര്‍ശന വേളകളിലുമാണു സുരക്ഷയൊരുക്കുക. വെള്ളാപ്പള്ളിയുടെ വീടിനു സമീപത്തെ ഓഫിസിന്റെ മുകള്‍ നിലയില്‍ ഇവര്‍ക്കു താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. ഡെപ്യൂട്ടി കമാന്റ് ഭാസ്‌കര്‍ കുമാര്‍ ഇവിടെയെത്തി കമാന്‍ഡോ സംഘത്തിന് നിര്‍ദേശം നല്‍കി.
വീട്ടിലും പരിസരത്തും ഓഫിസിലും വഴികളിലും ഇവര്‍ സുരക്ഷയൊരുക്കും. വെള്ളാപ്പള്ളിയുടെ ഓഫിസിലെത്തുന്ന സന്ദര്‍ശകര്‍ക്കായി പ്രത്യേക രജിസ്റ്ററും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെള്ളാപ്പള്ളി നടേശനു സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള നാല് പോലീസുകാരുടെ സേവനവും തുടരും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























