കതിരൂര്‍ കേസ് മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി പി. ജയരാജന്‍ ഇന്നു ഹൈക്കോടതിയെ സമീപിക്കും

കതിരൂര്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി ഇന്നു ഹൈക്കോടതിയെ സമീപിക്കും. കേസില്‍ പ്രതിചേര്‍ത്തതിനെത്തുടര്‍ന്നു ജയരാജന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി തലശേരി ജില്ലാ സെഷന്‍സ് കോടതി മൂന്നാംതവണയും തള്ളിയിരുന്നു. ഇതേതുടര്‍ന്നാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി ഫയല്‍ ചെയ്യാനുള്ള നീക്കം നടത്തുന്നത്. മുതിര്‍ന്ന അഭിഭാഷക സംഘത്തെയാണ് കേസ് ഏല്‍പ്പിച്ചിരിക്കുന്നത്. ഹൈക്കോടതിയില്‍ കേസ് ഡയറി അടക്കം ഹാജരാക്കി പരിശോധന നടന്നാല്‍ ജാമ്യം ലഭിക്കുമെന്നാണ് സിപിഎം പ്രതീക്ഷ.
കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പി. ജയരാജനെ ഞായറാഴ്ച പരിയാരം മെഡിക്കല്‍ കോളജിലെ ഹൃദയാലയയിലേക്കു മാറ്റിയിരുന്നു. ഞായറാഴ്ച രാത്രി 9.45 ഓടെയായിരുന്നു വിദഗ്ധ ചികിത്സക്കായി പരിയാരത്തേക്കു മാറ്റിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























