കത്തിക്കാന്‍ വീണ്ടും കോടികള്‍... ചെന്നിത്തലയ്ക്ക് 2 കോടിയും ശിവകുമാറിന് 25 ലക്ഷവും നല്‍കിയെന്ന് ബിജുരമേശ്; മന്ത്രിമാര്‍ക്കും ക്വിക്ക് വെരിഫിക്കേഷന്‍?

രമേശ് ചെന്നിത്തലയ്ക്കും വിഎസ് ശിവകുമാറിനുമെതിരെ കോഴയാരോപണവുമായി ബിജു രമേശ് വീണ്ടും രംഗത്ത്. ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ബിജു ഇത് വെളിപ്പെടുത്തിയത്. ചെന്നിത്തലയ്ക്ക് 2 കോടി നല്കിയെന്ന് പറയുന്ന ബിജു ശിവകുമാറിന് നല്കിയത് 25 ലക്ഷം രൂപയും നല്കിയെന്നും വെളിപ്പെടുത്തി.
2 കോടി കൈപ്പറ്റിയത് ചെന്നിത്തല നേരിട്ടാണെന്ന് പറഞ്ഞ ബിജു രമേശ് ശിവകുമാറിന് പണം നല്കിയത് നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന് തൊട്ട് മുമ്പാണെന്ന് ബിജു പറഞ്ഞു. വിഎസ് ശിവകുമാറിന് വേണ്ടി പണം കൈപ്പറ്റിയത് സ്റ്റാഫ് അംഗം വാസുവാണ്. പണം കൈപ്പറ്റിയതിന് രസീതോ രേഖകളോ നല്കിയില്ലെന്ന് ബിജു പറഞ്ഞു. കെപിസിസിക്ക് പണം കൊടുത്തത് ബാറുകള്‍ തുറക്കാന്‍ വേണ്ടിയാണെന്ന് ബിജു പറഞ്ഞു.
എന്നാല്‍ 2012 ല്‍ നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പ് നടക്കുന്ന കാലത്ത് ബാര്‍ വിഷയം ഇല്ലെന്ന് വിഎസ് ശിവകുമാര്‍ പ്രതികരിച്ചു. ആരോഗ്യമന്ത്രിയായ തനിക്ക് ബാര്‍ വിഷയവുമായി യാതൊരു ബന്ധവും ഇല്ലെന്നും ശിവകുമാര്‍ പറഞ്ഞു.
അതേസമയം നിലവിലെ കോഴ ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കെപിസിസി യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് വിഎം സുധീരന് കത്ത് കെപിസിസി നിര്‍വാഹകസമിതി അംഗം മാത്യു കുഴല്‍നാടനാണ് കത്ത് നല്കിയത്. പാര്‍ട്ടി പ്രവര്‍ത്തകരുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് തീരുമാനമെടുക്കണമെന്ന് മാത്യു കുഴല്‍നാടന്‍ കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























