ചാണ്ടി ഉമ്മനെതിരായ തെളിവുകള്‍ രണ്ട് ദിവസത്തിനുള്ളില്‍ ഹാജരാക്കമെന്ന് സരിത

ചാണ്ടി ഉമ്മനെതിരായ തെളിവുകള്‍ രണ്ട് ദിവസത്തിനുള്ളില്‍ ഹാജരാക്കുമെന്ന് സരിത. ചാണ്ടി ഉമ്മനും സോളാര്‍ കേസ് പ്രതിയും ഒരുമിച്ചുള്ള വിദേശയാത്രയുടെ വിഡിയോ തിരുവഞ്ചൂരിന്റെ കൈയ്യിലുണ്ടെന്ന മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നു. സോളാര്‍ കമീഷന്‍ ആവശ്യപ്പെട്ടില്ലെങ്കിലും തെളിവ് സമര്‍പ്പിക്കുമെന്നും സരിത പറഞ്ഞു. കൊച്ചിയില്‍ സോളാര്‍ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കാന്‍ എത്തിയതായിരുന്നു സരിത.
തെളിവുകളെ കുറിച്ച് എലഗന്‍സ് ബാറുടമ ബിനോയിയുമായി താന്‍ സംസാരിച്ചെന്ന പ്രസ്താവന അടിസ്ഥാനരഹിതമാണ്. ബിനോയിയുമായി നല്ല പരിചയമുണ്ട്. വെളിപ്പെടുത്തലിനായി ബിനോയിയുടെ സഹായം ആവശ്യപ്പെട്ടിരുന്നില്ല. ഭക്ഷണം കഴിക്കാനായി നിരവധി ബാറുകളില്‍ പോകാറുണ്ടെന്നും സരിത പറഞ്ഞു.
സര്‍ക്കാരിനെതിരായ വെളിപ്പെടുത്തലിന് ശേഷവും ചില കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ സമീപിക്കുന്നുണ്ട്. എന്നാല്‍, ഇവരുമായി ഒത്തുതീര്‍പ്പിനില്ലെന്നും സരിത പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























