ട്രെയിനുകള്‍ നേര്‍ക്കുനേര്‍ എത്തി; കോട്ടയത്ത് വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കോട്ടയം കടുത്തുരുത്തിയില്‍ വന്‍ ട്രെയിന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ഇന്ന് ഉച്ചയ്ക്ക് 12.45 ഓടെ ജനശതാബ്ദി എക്‌സ്പ്രസ്സും എറണാകുളംകൊല്ലം മെമു ട്രെയിനും നേര്‍ക്കുനേര്‍ എത്തുകയായിരുന്നു. ലോക്കോപൈലറ്റുമാരുടെയും അധികൃതരുടെയും സമയോചിതമായ ഇടപെടല്‍ മൂലമാണ് വന്‍ ദുരന്തം ഒഴിവായത്.
സംഭവത്തിലെ വീഴ്ചയെക്കുറിച്ച് അന്വേഷിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഡിസംബറില്‍ ഹരിയാനയിലെ പല്‍വാല്‍ സ്‌റ്റേഷനില്‍ ട്രെയിനുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ച് നൂറോളം പേര്‍ക്ക് പരുക്കേറ്റിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























