എപി അബ്ദുള്ളക്കുട്ടിക്കെതിരായ ബലാത്സംഗക്കേസ് കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യപ്രകാരം; സരിത എസ് നായര്‍

കണ്ണൂര് എംഎല്‍എ എപി അബ്ദുള്ളക്കുട്ടിക്കെതിരെ ബലാത്സംഗക്കേസില്‍ ഡിജിപിക്ക് പരാതി നല്‍കിയത് കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യപ്രകാരമെന്ന് സരിത സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി. കെബി ഗണേഷ് കുമാറിന്റെ പിഎയുടെ ഫോണില്‍ വിളിച്ച് തമ്പാനൂര്‍ രവിയാണ് ഈ ആവശ്യമുന്നയിച്ചത്. സോളാര്‍ ആരോപണം തണുപ്പിക്കാനും വഴിതിരിച്ചുവിടാനുമാണ് പരാതി നല്‍കാന്‍ ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയും അറിഞ്ഞുകൊണ്ടാണ് ഇതെന്നും രവി പറഞ്ഞു. പരാതി കൊടുത്താല്‍ മാത്രം മതിയെന്നും ബാക്കിയെല്ലാം തങ്ങള്‍ നോക്കിക്കോളാമെന്നും ഉറപ്പ്‌നല്‍കിയിരുന്നു. പിന്നീട് പ്രശ്‌നം കോണ്‍ഗ്രസില്‍ ചര്‍ച്ചയായപ്പോള്‍ പരാതിയില്‍ നിന്ന് പിന്‍വാങ്ങണമെന്ന് ബെന്നി ബഹന്നാന്‍ ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു പരാതി പിന്‍വലിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























