കാരണംകാണിക്കല്‍ നോട്ടീസിനു മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് ജേക്കബ് തോമസ്

സ്വകാര്യ കോളജില്‍ ജോലി ചെയ്‌തെന്ന പരാതിയില്‍ വിശദീകരണം നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നു ഡിജിപി ജേക്കബ് തോമസ്. കാരണം കാണിക്കല്‍ നോട്ടീസിനു മറുപടി നല്‍കാന്‍ തെളിവുകളും രേഖകളും ശേഖരിക്കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് ഡിജിപി ആവശ്യപ്പെട്ടത്. ചീഫ് സെക്രട്ടറി നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിനുള്ള മറുപടിയിലാണു ജേക്കബ് തോമസിന്റെ ആവശ്യം.
എന്നാല്‍, നോട്ടീസിനു മറുപടി നല്‍കാന്‍ കൂടുതല്‍ സമയം അനുവദിക്കാനാകില്ല. വിസ്സമ്മതിച്ചാല്‍ നടപടികളുമായി മുന്നോട്ടുപോകുമെന്നും നോട്ടീസില്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ അറിയിച്ചു.
ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷനില്‍ എംഡിയായിരുന്നപ്പോള്‍ സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്തു ലക്ഷങ്ങള്‍ സമ്പാദിച്ചതെന്നാണ് ജേക്കബ് തോമസിനെതിരായ ആരോപണം. ജനുവരി 27-ാം തീയതിയാണ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. 15 ദിവസത്തിനകം മറുപടി ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. വിജിലന്‍സ് അന്വേഷണം വന്നപ്പോള്‍ ശമ്പളം അദ്ദേഹം തിരിച്ചടച്ചിരുന്നു. എങ്കിലും തെറ്റ്, തെറ്റാല്ലാതാകുന്നില്ലെന്നാണ് ചീഫ് സെക്രട്ടറിയുടെ വിലയിരുത്തല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























