പ്രധാനമന്ത്രി ഇന്നു കോഴിക്കോട്ട്; മോഡിയെ വരവേല്ക്കാനായി വന്‍ ഒരുക്കങ്ങള്‍, നഗരം പോലീസ് വലയത്തില്‍

കോഴിക്കോട്ട് ആദ്യമായെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വരവേല്‍ക്കാന്‍ വന്‍ ഒരുക്കങ്ങള്‍. നഗരം പൂര്‍ണമായും പോലീസിന്റെയും സുരക്ഷാ വിഭാഗത്തിന്റെയും നിയന്ത്രണത്തിലായി. കോഴിക്കോട്ട് നടക്കുന്ന ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിന്റെ ഭാഗമായ വിഷന്‍ കോണ്‍ക്‌ളേവ് ഉദ്ഘാടനം ചെയ്യുന്നതിനാണു നരേന്ദ്ര മോദി എത്തുന്നത്.
കേന്ദ്ര ആയുഷ്മന്ത്രി ശ്രീപാദ നായിക്കും പരിപാടിയില്‍ സംബന്ധിക്കുന്നുണ്ട്്. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ 11.50ഓടെ കരിപ്പൂരിലെത്തുന്ന പ്രധാനമന്ത്രിയെ ഗവര്‍ണറും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മറ്റു മന്ത്രിമാരും ചേര്‍ന്നു സ്വീകരിക്കും. വ്യോമസേനയുടെതന്നെ പ്രത്യേക ഹെലികോപ്റ്ററില്‍ 12.05ന് വെസ്റ്റ്ഹില്‍ വിക്രം മൈതാനിയിലെ ഹെലിപ്പാഡിലെത്തും. അവിടെനിന്നു പ്രധാനമന്ത്രിക്കായി പ്രത്യേകം എത്തിച്ച ബുള്ളറ്റ് പ്രൂഫ് കാറില്‍ റോഡ് മാര്‍ഗം സ്വപ്നനഗരിയില്‍ എത്തിച്ചേരും. അമ്പത് മിനിറ്റാണ് ഇവിടെ മോഡിയുണ്ടാവുക. വിഷന്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തശേഷം 12.55ന് വിക്രം മൈതാനിയിലേക്കു തിരിക്കുന്ന മോഡി 1.10ന് കരിപ്പൂരിലേക്കു പോകും.ഈ ഉദ്ഘാടനം മാത്രമാണ് മോഡിക്ക് ഇന്നു കേരളത്തിലുള്ള പരിപാടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























