കോഴിക്കോട്ട് നടക്കുന്ന ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ് ഇന്ന് സമാപിക്കും, കിരീടം ഉറപ്പിച്ച് കേരളം

കോഴിക്കോട്ട് നടക്കുന്ന 61-ാമത് ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ് ഇന്ന് സമാപിക്കും. തുടര്‍ച്ചയായ 19ാം കിരീടം ഉറപ്പിച്ച കേരളം 28 സ്വര്‍ണവും 18 വെള്ളിയും 11 വെങ്കലവും ഇതുവരെ നേടിയിട്ടുണ്ട്.
അവസാന ദിനമായ ഇന്ന് ട്രാക്കിലും ഫീല്‍ഡിലുമായി 29 ഇനങ്ങളിലാണ് ഫൈനല്‍ പോരാട്ടം. 2009ല്‍ കൊച്ചിയില്‍ നേടിയ 46 സ്വര്‍ണമെന്ന റെക്കോര്‍ഡ് കേരളത്തിന് മറികടക്കാനായേക്കില്ല. 100 മീറ്റര്‍ ഹര്‍ഡില്‍സ്, സീനിയര്‍ വിഭാഗത്തിലെ 800മീറ്റര്‍, വിവിധ വിഭാഗങ്ങളിലെ 200മീറ്റര്‍ എന്നിവയാണ് അവസാന ദിവസത്തെ പ്രധാന മല്‍സരയിനങ്ങള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























