പ്രവാസിയുടെ വീട്ടില്‍ കവര്‍ച്ചാശ്രമം നടത്തിയ സിപിഎം നേതാവിനെ പുറത്താക്കി

പ്രവാസിയുടെ വീട്ടിലെ കവര്‍ച്ചാശ്രമം സിസിടിവിയില്‍ പതിഞ്ഞതിനെ തുടര്‍ന്ന് സിപിഎം നേതാവിനെ പുറത്താക്കി. കാസര്‍കോട് തൃക്കരിപ്പൂര്‍ മൊട്ടമ്മലിലാണ് പാര്‍ട്ടി നടപടിയുണ്ടായത്. ദൃശ്യത്തിലുള്ള വ്യക്തി മൊട്ടമ്മല്‍ സിപിഎം ബ്രാഞ്ച് മുന്‍ സെക്രട്ടറി സി.രാഘവനാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് നടപടി. രാഘവനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് പുറത്താക്കി.
പ്രവാസിയായ പൂവളപ്പില്‍ യൂനിസിന്റെ വീട്ടില്‍ കമ്പിപ്പാരയുമായി കവര്‍ച്ചയ്ക്ക് ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. യൂനിസും കുടുംബവും വളരെ നാളായി വിദേശത്താണ്. കഴിഞ്ഞ ദിവസം രാവിലെ വീടിന്റെ വാതില്‍ പൊളിച്ച നിലയില്‍ കണ്ട ബന്ധുക്കള്‍ വിവരം യുനിസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടിനകത്ത് സ്ഥാപിച്ച സിസിടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. വീട്ടുകാരുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























