ബെന്നി ബഹന്നാന് അഞ്ച് ലക്ഷം നല്‍കിയെന്ന് സരിത നായര്‍; വിഷ്ണുനാഥ് എംഎല്‍എയ്ക്ക് രണ്ട് ലക്ഷം രൂപ നല്‍കി

കോണ്‍ഗ്രസ് എംഎല്‍എമാരായി ബെന്നി ബഹന്നാനും പി.സി വിഷ്ണുനാഥിനും പണം നല്‍കിയിട്ടുണ്ടെന്ന് സരിത എസ് നായര്‍ സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി. പാര്‍ട്ടി ഫണ്ടിലേക്കാണ് ഇരുവര്‍ക്കും പണം നല്‍കിയത്. ബെന്നി ബഹന്നാന് അഞ്ച് ലക്ഷം രൂപയാണ് നല്‍കിയത്. 2011 നവംബറിലാണ് പണം നല്‍കിയത്. ഇതിന് റസീപ്റ്റ് നല്‍കാമെന്ന പറഞ്ഞെങ്കിലും റസീപ്റ്റ് ലഭിച്ചില്ലെന്ന് സരിത മൊഴി നല്‍കി. ബെന്നി ബഹന്നാനെ നേരത്തെ അറിയാമെന്നും സരിത പറഞ്ഞു.
മാനവികയാത്രക്കിടെ ഒറ്റപ്പാലത്ത് വച്ചാണ് പി.സി വിഷ്ണുനാഥിന് പണം നല്‍കിയത്. ഒറ്റപ്പാലത്ത് വച്ച് ഒരു ലക്ഷം രൂപ നല്‍കി. പിന്നീട് യാത്ര എറണാകുളത്ത് എത്തിയപ്പോള്‍ ഒരു ലക്ഷം രൂപ കൂടി നല്‍കി എന്നും സരിത പറഞ്ഞു. ഈ പണമിടപാടിനും റസീപ്റ്റ് നല്‍കിയില്ല. എറണാകുളം ഗസ്റ്റ് ഹൗസില്‍ വച്ചാണ് പണം കൈമാറിയത്. നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ടീം സോളാര്‍ പണം നല്‍കിയിട്ടുണ്ടെന്നും സരിത എസ് നായര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























