ജയരാജന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി

കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. കേസില്‍ ഇരുപത്തി അഞ്ചാം പ്രതിയാണ് പി.ജയരാജന്‍. രാഷ്ട്രീയ പ്രേരിതമായാണ് കേസില്‍ പെടുത്തിയത് എന്ന് കാണിച്ചാണ് ജയരാജന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
നേരത്ത തലശേരി സെഷന്‍സ് കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ തള്ളിയിരുന്നു. അന്ന് കേസില്‍ പ്രതിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ തള്ളിയത്. പിന്നീടാണ് പി.ജയരാജനെ പ്രതി ചേര്‍ത്തത്. തുടര്‍ന്നാണ് ജയരാജന്‍ ഹൈക്കോടതിയെ സമീപിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























