അന്ന് ഭ്രാന്തന്‍, ഇന്ന് അഭിനന്ദനം

ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച തന്റെ പ്രവര്‍ത്തി ഭ്രാന്താണന്ന് ആക്ഷേപിച്ച ബന്ധുമിത്രാദികളില്‍ പലരും ഇപ്പോള്‍ തന്നെ വിളിച്ച് അഭിനന്ദിക്കുന്നതായി ചെറിയാന്‍ ഫിലിപ്പിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച താന്‍ ഉമ്മന്‍ചാണ്ടിക്കെതിരെ പുതുപ്പള്ളിയില്‍ മത്സരിച്ചത് ഒരു സാഹസിക തീരുമാനമായിരുന്നു. ഇപ്പോള്‍ ലഭിക്കുന്ന അഭിനന്ദനങ്ങള്‍ക്ക് താന്‍ 20 വര്‍ഷം കാത്തിരിക്കേണ്ടി വന്നതായും ചെറിയാന്‍ ഫിലിപ്പിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ സരിതയുടെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കലങ്ങിമറിയുന്ന കോണ്‍ഗ്രസ് രാഷ്ട്രീയത്തെ വിമര്‍ശിച്ചാണ്
ചെറിയാന്‍ ഫിലിപ്പിന്റെ പരാമര്‍ശം. ഭൂമിയില്‍ സന്‍മനസ് ഉള്ളവര്‍ക്ക് സമാധാനം എന്ന് പറഞ്ഞ് കൊണ്ടാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























