ആര്‍.ശ്രീലേഖയ്‌ക്കെതിരായ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സിന് ഹൈക്കോടതിയുടെ നിര്‍ദേശം

എ.ഡി.ജി.പി ആര്‍.ശ്രീലേഖയ്‌ക്കെതിരായ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ കാണിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് വിജിലന്‍സിന് ഹൈക്കോടതി നിര്‍ദേശം. ശ്രീലേഖയ്‌ക്കെതിരായ പരാതിയില്‍ കഴമ്പുണ്ടോയെന്നും പ്രാഥമിക അന്വേഷണം നടത്തിയോ എന്നും വിശദമാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. കേസ് സ്‌റ്റേ ചെയ്യണമെന്ന് ശ്രീലേഖ ആവശ്യപ്പെട്ടെങ്കിലും പിന്നീട് തീരുമാനിക്കാമെന്ന് ജസ്റ്റിസ് പി. ഉബൈദ് വ്യക്തമാക്കി. കേസ് റദ്ദാക്കണമെന്ന ശ്രീലേഖയുടെ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ ഇടപെടല്‍.
ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറായിരിക്കെ സ്‌കൂള്‍ ബസുകളുടെ മറവില്‍ സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കിയതിലൂടെ സര്‍ക്കാരിന് ധനനഷ്ടമുണ്ടാക്കിയെന്നാണ് കേസ്. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. തനിക്കെതിരായ സ്വകാര്യ ഹര്‍ജികള്‍ ദുരുദ്ദേശപരമാണെന്നും ബാഹ്യ ഇടപെടല്‍ മൂലമാണെന്നും ആരോപിച്ചാണ് ശ്രീലേഖ ഹൈക്കോടതിയെ സമീപിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























