കരിപ്പൂര്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയ ഗവര്‍ണര്‍ക്ക് സുരക്ഷാ വീഴ്ച; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഡിജിപി നിര്‍ദ്ദേശം

കരിപ്പൂര്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയ ഗവര്‍ണര്‍ക്ക് സുരക്ഷാ വീഴ്ച. ജസ്റ്റിസ് പി.സദാശിവത്തെ സ്വീകരിക്കാന്‍ ആരും എത്തിയില്ല. ആഭ്യന്തര പുറപ്പെടല്‍ ടെര്‍മിനലിനുപകരം ഗവര്‍ണറുടെ കാര്‍ നിര്‍ത്തിയത് കാര്‍ഗോ കോംപ്ലക്‌സിലാണ്. 200 മീറ്ററോളം നടന്നാണ് ഗവര്‍ണര്‍ക്ക് ആഭ്യന്തരടര്‍മിനലില്‍ എത്താനായത്. വീഴ്ച മനസിലായ പൊലീസ് ആഭ്യന്തര ആഗമന ടര്‍മിനലിലൂടെ ഗവര്‍ണറെ അകത്തുകടത്താന്‍ ശ്രമിച്ചെങ്കിലും ബിഎസ്ഫ് തടഞ്ഞു.
സംഭവസ്ഥലത്തുവച്ചു തന്നെ ഗവര്‍ണര്‍ ഉന്നത ഉദ്യോഗസ്ഥരെ പ്രതിഷേധം അറിയിച്ചു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കി
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























