ആറ്റിങ്ങല്‍ കൊലപാതകം മുഴുവന്‍ പ്രതികളും പിടിയില്‍

ആറ്റിങ്ങലില്‍ യുവാവിനെ നടുറോഡില്‍ തല്ലിക്കൊന്ന സംഭവത്തില്‍ മുഴുവന്‍ പ്രതികളും പിടിയില്‍. സന്തോഷ്, സതീഷ്, കിരണ്‍ എന്നീ പ്രതികളെ വൈകിട്ട് കസ്റ്റഡിയില്‍ എടുത്തു. നാലംഗ സംഘത്തില്‍ ഉണ്ടായിരുന്ന വിനായക് എന്നയാളെ രാവിലെ കസ്റ്റഡിയില്‍ എടുത്തിരുന്നു.
തിരുവനന്തപുരം ആറ്റിങ്ങല്‍ വക്കത്ത് ഞായറാഴ്ചയാണ് സംഭവം നടന്നത്. വക്കം മണക്കാട് വീട്ടില്‍ ഷബീറാണ് (23) കൊല്ലപ്പെട്ടത്. മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് ഷബീറിനെ അക്രമി സംഘം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് ഷബീര്‍ മരണത്തിന് കീഴടങ്ങിയത്.
ബൈക്കിലെത്തിയ ഷബീറിനെ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ഉണ്ണികൃഷ്ണന്‍ പരുക്കേറ്റ് ചികിത്സയിലാണ്. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























