ക്രമസമാധാന നില തകര്‍ന്നെന്ന ആരോപണം തള്ളി ചെന്നിത്തല,ഇന്ത്യയില്‍ ക്രമസമാധാന നില ഏറ്റവും ഭദ്രമായ സംസ്ഥാനം കേരളമാണ്

ഒറ്റപ്പെട്ട ഒന്നോ രണ്ടോ കൊലപാതകങ്ങളുടെ പേരില്‍ സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം വസ്തുതാ വിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തിരുവനന്തപുരം ആറ്റിങ്ങലില്‍ നടന്ന സംഭവത്തില്‍ വി.എസ് അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയില്‍ ക്രമസമാധാന നില ഏറ്റവും ഭദ്രമായ സംസ്ഥാനം കേരളമാണ്. ഡി.ജി.പി ടി.പി സെന്‍കുമാറിനും എ.ഡി.ജി.പി മേഹചന്ദ്രനുമെതിരെ പ്രതിപക്ഷ നേതാവ് നടത്തിയ വിമര്‍ശനം അംഗീകരിക്കാനാവില്ല. ഇരുവരുടെയും പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് മികച്ച അഭിപ്രായമാണ് ഉള്ളതെന്നും ചെന്നിത്തല പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























