ആണ്‍വേഷം ധരിച്ച് ഇരുചക്രവാഹനങ്ങള്‍ മോഷ്ടിക്കുന്ന യുവതി പിടിയില്‍

ആണ്‍ വേഷംകെട്ടി ബൈക്കുകളും സ്‌കൂട്ടറുകളും മോഷ്ടിച്ച് തട്ടിപ്പ് നടത്തിയ യുവതിയെ മെഡിക്കല്‍ കോളജ് പോലീസ് പിടികൂടി. ആലപ്പുഴ ജില്ലയില്‍ അമ്പലപ്പുഴ തിരുവമ്പാടി ബീച്ച് വാര്‍ഡില്‍ റെയില്‍വേ സ്‌റ്റേഷനു സമീപം ആറാട്ടുകുളങ്ങര വീട്ടില്‍ മെര്‍ലിന്‍ എന്ന് വിളിക്കുന്ന മേഴ്‌സി ജോര്‍ജിനെ (26) യാണ് അറസ്റ്റ് ചെയ്തത്.
ആണുങ്ങളെപോലെ മുടിമുറിച്ച് ജീന്‍സും ടീഷര്‍ട്ടും ധരിച്ചാണ് ഇവരുടെ നടപ്പ്. ദിവസവും ട്രെയിന്‍ കയറി വിവിധ സ്ഥലങ്ങളില്‍ ഇറങ്ങിയ ശേഷം പൂട്ടാതെ വച്ചിരിക്കുന്ന സ്‌കൂട്ടി, ഹോണ്ട ആക്റ്റീവ തുടങ്ങി സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങളാണ് ഇവര്‍ കൂടുതലായി മോഷ്ടിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
മെഡിക്കല്‍ കോളജ് മെന്‍സ് ഹോസ്റ്റലിന് മുന്നില്‍ പാര്‍ക്ക് ചെയ്ത കാട്ടാക്കട സ്വദേശിയായ ലിനിറ്റയുടെ സ്‌കൂട്ടര്‍ മോഷ്ടിച്ച കേസിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്.
പാലോട് നിന്ന് ഇവര്‍ മോഷ്ടിച്ച മറ്റൊരു ഇരുചക്ര വാഹനം എറണാകുളം റെയില്‍വേ പാര്‍ക്കിങ് സ്ഥലത്തുനിന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്. വാഹനമോഷണം കൂടാതെ പട്ടാളത്തില്‍ ചേര്‍ക്കാമെന്ന് പറഞ്ഞും ആയൂര്‍വേദ ഡോക്ടര്‍ ചമഞ്ഞും ഇവര്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്. വ്യാജരേഖകള്‍ ചമച്ച് ആള്‍മാറാട്ടം നടത്തിയതിന് തൃശൂര്‍ ഈസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ ഇവര്‍ക്കെതിരേ കേസ് നിലവിലുണ്ട്. ഇവരെ കോടതിയില്‍ ഹാജരാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























