'ധനശ്രീ' ലോട്ടറി ഇനി മുതല്‍ 'സ്ത്രീശക്തി'; മുഖ്യമന്ത്രി

സംസ്ഥാനത്ത് വെള്ളിയാഴ്ചകളില്‍ നറുക്കെടുക്കുന്ന 'ധനശ്രീ' ലോട്ടറിയുടെ പേര് 'സ്ത്രീശക്തി' ലോട്ടറി എന്നാക്കാനും ടിക്കറ്റ് വില 40 രൂപയില്‍ നിന്നും 50 രൂപയാക്കി ഉയര്‍ത്താനും തീരുമാനമായതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
ഇതിലൂടെ നൂറ് കോടി ലഭിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും ഈ തുക ഉപയോഗിച്ച് സ്ത്രീ ശാക്തീകരണ പദ്ധതികള്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസ, വിവാഹ സഹായം ഉള്‍പ്പെടെ ഒന്‍പത് മേഖലകളിലാണ് പദ്ധതിയിലൂടെ സഹായം ലഭിക്കുക.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ ശ്രുതിയ്ക്ക് പഠനസഹായമായി 4 ലക്ഷം രൂപ നല്‍കുമെന്നും അരിവാള്‍ രോഗം മൂലം ദുരിതം അനുഭവിക്കുന്നവര്‍ക്ക് 2000 പെന്‍ഷന്‍ അനുവദിക്കുമെന്നും തിരുവനന്തപുരത്ത് മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി. െ്രെപമറി അധ്യാപകരുടെയും ആയമാരുടെയും ഓണറേറിയം വര്‍ധിപ്പിക്കാനും തീരുമാനമായതായി മുഖ്യമന്ത്രി അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























