തിരുവനന്തപുരത്ത് യുവാവിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി

ഇത് കേരളമാണോയെന്ന് ചിന്തിച്ചുപോകുന്ന സംഭവങ്ങളാണ് ഈ അടുത്ത ദിവസങ്ങളില്‍ നമ്മുടെ നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇപ്പോളിതാ തിരുവനന്തപുരം കിളിമാനൂരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയിരിക്കുന്നു. കാറിലെത്തിയ സംഘമാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. പോങ്ങനാട് സ്വദേശിയായ ഷാഫിയെയാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയത്.
കാറില്‍ സഞ്ചരിക്കുകയായിരുന്ന ഷാഫിയെ മറ്റൊരു കാറിലെത്തിയ സംഘം തടഞ്ഞുനിറുത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. തട്ടിക്കൊണ്ടുപോയ കാറിന്റെ നമ്പര്‍ അടക്കമാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























