Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുതിയ വാഗ്ദാനങ്ങളുമായി സര്‍ക്കാര്‍; എന്‍ഡോസള്‍ഫാന്‍ സമരം പിന്‍വലിച്ചു

04 FEBRUARY 2016 10:20 PM IST
മലയാളി വാര്‍ത്ത.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ കണ്ണീരൊപ്പി സര്‍ക്കാര്‍. സമരക്കാര്‍ ഉന്നയിച്ച ആവശ്യങ്ങളെല്ലാം സര്‍ക്കാര്‍ അംഗീകരിച്ചു. ചര്‍ച്ചയിലെ തീരുമാനം പരിഗണിച്ച് സമരം അവസാനിപ്പിക്കുന്നതായി ചര്‍ച്ചയ്ക്ക് ശേഷം സമരവേദിയിലെത്തിയ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാന്ദന്‍ പ്രഖ്യാപിച്ചു. ഇതോടെ കഴിഞ്ഞ ഒമ്പത് ദിവസമായി തിരുവനന്തപുരത്ത് നടന്നുവന്ന സമരമാണ് അവസാനിച്ചത്.
ചര്‍ച്ചയില്‍ പ്രധാനമായും ഒമ്പത് ആവശ്യങ്ങളാണ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ മുന്നോട്ടുവച്ചത്. ദുരിത ബാധിതരുടെ എണ്ണം സംബന്ധിച്ച പട്ടിക അംഗീകരിക്കുക. സര്‍ക്കാര്‍ പ്രഖ്യാപിച്ച എല്ലാ ആനുകൂല്യങ്ങളും പട്ടികയിലുള്ളവര്‍ക്ക് നല്‍കുക. ചികിത്സാ ചിലവുകള്‍ക്കുവേണ്ടി രൂപംകൊണ്ട വന്‍ കടബാധ്യത പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുക തുടങ്ങിയവയായിരുന്നു ഇതില്‍ പ്രധാനം. ഇവയെല്ലാംതന്നെ മുഖ്യമന്ത്രി അംഗീകരിച്ചു.
610 പേരെ പുതുതായി പട്ടികയില്‍ ഉള്‍പ്പെടുത്താനും തീരുമാനമായി. കടബാധ്യതകള്‍ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി ഇതിനായി തിങ്കളാഴ്ച മുതല്‍ നടപടി സ്വീകരിക്കുമെന്നും ചര്‍ച്ചയില്‍ ഉറപ്പുനല്‍കി.
ദുരിതബാധിതരുടെ എണ്ണം 5387ആയി തിട്ടപ്പെടുത്തി. ദുരിത ബാധിതരെ മൂന്ന് ഗണങ്ങളിലായി തിരിച്ച് ആവശ്യങ്ങള്‍ പരിശോധിച്ച് തീരുമാനമെടുക്കുന്നതിന് മൂന്നംഗ സമിതിയെ നിയമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരിത ബാധിതര്‍ക്ക് മൂന്ന് ലക്ഷം രൂപവരെ സര്‍ക്കാര്‍ ധനസഹായം നല്‍കും. 2010ല്‍ ദേശിയ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചിരുന്ന എല്ലാ സഹായങ്ങളും ദുരിത ബാധിതര്‍ക്ക് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിനും വിഎസിനും ഈ വിഷയത്തില്‍ കൈയ്യടി നല്‍കാതെ വയ്യ. കാരണം അവരുടെ ദുരിതത്തിന് പരിധിയില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (2 minutes ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (7 minutes ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (19 minutes ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (23 minutes ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (3 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (3 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (5 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (5 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (5 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (5 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (6 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (6 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (6 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (7 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (7 hours ago)

Malayali Vartha Recommends