Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബ്രൗണ്‍ഷുഗറുമായി മുംബൈ സ്വദേശി കോഴിക്കോട് പിടിയിലായി

04 FEBRUARY 2016 10:31 PM IST
മലയാളി വാര്‍ത്ത.

കല്ലായ് റെയില്‍വെ പാലത്തിനടിയില്‍ നിന്ന് 300 പായ്ക്കറ്റ് ബ്രൗണ്‍ഷുഗറുമായി മുംബൈ സ്വദേശി ധാരാവി അക്ബര്‍ ഷേക്ക് എന്ന സയ്യിദ് നതാറിനെ (45) സിറ്റി ക്രൈം സ്‌ക്വാഡ് പിടികൂടി.
കേരളത്തില്‍ നിന്നും മുംബൈയിലേക്ക് ബ്രൗണ്‍ഷുഗര്‍ വാങ്ങാനായി ആളുകള്‍ വരാറുണ്ടെന്ന് മനസിലാക്കിയ അക്ബര്‍ ബ്രൗണ്‍ഷുഗറുമായി കോഴിക്കോട് വന്നപ്പോഴാണ് പിടിയിലാവുന്നത്. വിപണിയില്‍ മൂന്ന് ലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗറാണ് ഇയാളില്‍ നിന്നും പിടികൂടിയത്. ചെറിയപായ്ക്കറ്റിന് 1000, 1500 രൂപ നിരക്കിലാണ് വില്പന നടത്തുന്നത്. ജില്ലയില്‍ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് വില്പന നടത്താനാണ് കോഴിക്കോട് ഭാഗത്ത് എത്തിയത്. 
മുംബൈയിലെ മസ്ജിദ്ബന്തറില്‍ നിന്നാണ് ബ്രൗണ്‍ഷുഗര്‍ വില്പനയ്ക്കായി കൊണ്ടുവന്നത്. മുബൈയിലെ ചേരിയായ ധാരാവിയില്‍ വളര്‍ന്ന അക്ബറിന് മലയാളം, തമിഴ്, ഹിന്ദി ഭാഷകള്‍ നന്നായി കൈകാര്യം ചെയ്യാന്‍ കഴിവുണ്ട്. ഇതിനു മുമ്പും ബ്രൗണ്‍ഷുഗര്‍ വില്പനയ്ക്കായി കേരളത്തിലെ പല ജില്ലകളിലും വന്നതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. 

വേറിട്ട രീതിയിലാണ് സയ്യിദ് നതാറിന്റെ ബ്രൗണ്‍ഷുഗര്‍ വില്പന. പായ്ക്കറ്റുകളിലാക്കിയ ബ്രൗണ്‍ഷുഗര്‍ ചെറിയ കുട്ടികളുടെ ഉടുപ്പിനുള്ളില്‍ ഒട്ടിച്ച് വച്ച് റോഡ് സൈഡില്‍ ഉടുപ്പു വില്പനക്കാരനെന്ന വ്യാജേന ഉടുപ്പുകള്‍ ബാഗിലാക്കി ആര്‍ക്കും സംശയം തോന്നാത്ത വിധത്തിലാണ് പ്രതിയുടെ കച്ചവട ശൈലി. പിടികൂടാന്‍ വന്നാല്‍ ബ്രൗണ്‍ഷുഗര്‍ പായ്ക്കറ്റുകള്‍ ഒട്ടിച്ച ഉടുപ്പ് ഉപേക്ഷിച്ചു കളയുകയാണ് പതിവ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (3 minutes ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (8 minutes ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (20 minutes ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (24 minutes ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (3 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (3 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (5 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (5 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (5 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (6 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (6 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (6 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (6 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (7 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (7 hours ago)

Malayali Vartha Recommends