മുഖ്യമന്ത്രി പങ്കെടുക്കേണ്ട പരിപാടികള്‍ റദ്ദാക്കി

ഇന്ന് തൃശൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പങ്കെടുക്കേണ്ട പരിപാടികള്‍ റദ്ദാക്കി. ബജറ്റ് ചര്‍ച്ചകള്‍ മൂലമുള്ള തിരക്കുകൊണ്ടാണ് പരിപാടി റദ്ദാക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സോളാര്‍ കേസില്‍ സരിതയുടെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് മുഖ്യമന്ത്രിയെത്തുന്ന പൊതുപരിപാടികളില്‍ വ്യാപകമായ പ്രതിഷേധമാണ് ഇടതുബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തുന്നത്. ഇതേതുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളിലും മുഖ്യമന്ത്രിയുടെ പൊതുപരിപാടികള്‍ റദ്ദാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























