Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

വയനാട്ടിലേതായി പുറത്തുവന്ന കണക്കുകൾ ചിലവാക്കിയതല്ലെന്നും കേന്ദ്രസർക്കാരിന് നൽകിയ എസ്റ്റിമേറ്റ് കണക്കുകൾ ആണെന്നും ന്യായീകരണ ക്യാപ്സൂളുകൾ പറക്കുകയാണ്; തുറന്നടിച്ച് സന്ദീപ് ജി

17 SEPTEMBER 2024 08:50 AM IST
മലയാളി വാര്‍ത്ത

More Stories...

ഇനി പരീക്ഷണ കാലം...ശബരിമലയിൽ ദർശനത്തിന് അനുമതി തേടി ട്രാൻസ്‌ജെൻഡറുടെ ഹർജി; മദ്രാസ് ഹൈക്കോടതി തള്ളി, ഹർജിക്കാരിയെ മാത്രം വ്യക്തിപരമായി ബാധിക്കുന്ന വിഷയമല്ലേ, അതെങ്ങനെ പൊതുതാത്പര്യ ഹർജിയായി പരിഗണിക്കാനാകും

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക

3 മാസത്തിൽ 6 കുട്ടികളുടെ ആത്മഹത്യ.. തിരുവനന്തപുരത്തെ ഈ പ്രദേശത്തിൽ സംഭവിക്കുന്നത് ഞെട്ടലിൽ നാട്ടുകാർ, കാരണം

തിരുപ്പരൻകുന്‍ട്രത്ത്, സുപ്രീം കോടതി ഉത്തരവ് വലിച്ചുകീറി..! ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയിൽ

വയനാട്ടിലേതായി പുറത്തുവന്ന കണക്കുകൾ ചിലവാക്കിയതല്ലെന്നും കേന്ദ്രസർക്കാരിന് നൽകിയ എസ്റ്റിമേറ്റ് കണക്കുകൾ ആണെന്നും ന്യായീകരണ ക്യാപ്സൂളുകൾ പറക്കുകയാണ്. തുറന്നടിച്ച് സന്ദീപ് ജി . ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

വയനാട്ടിലേതായി പുറത്തുവന്ന കണക്കുകൾ ചിലവാക്കിയതല്ലെന്നും കേന്ദ്രസർക്കാരിന് നൽകിയ എസ്റ്റിമേറ്റ് കണക്കുകൾ ആണെന്നും ന്യായീകരണ ക്യാപ്സൂളുകൾ പറക്കുകയാണ്.  ഉളുപ്പില്ലായ്മയുടെ അങ്ങേയറ്റമാണ് ഇത്തരം ന്യായീകരണങ്ങൾ.  ആഗസ്റ്റ് 14ന് ശേഷം നൽകിയ കണക്കുകൾ ആണിത്. ആഗസ്റ്റ് 4,  5 തീയതികളിൽ  പുത്തുമലയിൽ കൂട്ട ശവസംസ്കാരങ്ങൾ കഴിഞ്ഞു . അതായത് ശവസംസ്കാരത്തിന് ചെലവായ തുകയുടെ കൃത്യമായ കണക്ക് സർക്കാരിൻറെ കൈവശമുണ്ടായിരുന്നു.

ബന്ധുക്കൾ ഏറ്റെടുത്തു നടത്തിയ ശവസംസ്കാരത്തിന് കേവലം പതിനായിരം രൂപ വീതമാണ് സർക്കാർ അനുവദിച്ചതെന്ന് മനസ്സിലാക്കണം. എന്നിട്ടാണ് സർക്കാർ നടത്തിയ സംസ്കാരത്തിന് 75,000 വീതം കേന്ദ്രത്തിന് കള്ളക്കണക്ക് നൽകിയത്. സേവാഭാരതി നടത്തിയ 60ലധികം സംസ്കാരങ്ങൾക്ക് നയാ പൈസ ആരിൽ നിന്നും വാങ്ങിയിട്ടില്ല.

ദുരന്ത സ്ഥലത്തുനിന്ന് ആളുകളുടെ രക്ഷപ്പെടുത്താൻ ഉപയോഗിച്ച വാഹനങ്ങൾക്കായി 12 കോടിയാണ് കണക്കാക്കിയിരിക്കുന്നത്. ആദ്യത്തെ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ കഴിഞ്ഞുപോയ കാര്യമാണിത്. വാഹനങ്ങൾ 99% വും സ്വകാര്യ വ്യക്തികൾ സൗജന്യമായി നൽകിയതോ സന്നദ്ധ സംഘടനകളുടെ ആംബുലൻസുകളോ ആയിരുന്നു. സർക്കാരിന് നയാ പൈസ ഈ ഇനത്തിൽ ചെലവായിട്ടില്ല. ഇതെങ്ങനെയാണ് ഭാവിയിൽ വരാനിരിക്കുന്ന ചെലവിന്റെ എസ്റ്റിമേറ്റായി കേന്ദ്രത്തിന് കൊടുക്കാൻ സാധിക്കുന്നത് ?

സൈന്യത്തിന്റെയും വളണ്ടിയർമാരുടെയും താമസത്തിന് 15 കോടി കണക്കാക്കിയിരിക്കുന്നു. ഇതെല്ലാം ആഗസ്റ്റ് 14-ന് മുൻപ് കഴിഞ്ഞു പോയതാണ്.  ഒരു വളണ്ടിയർ പോലും സംസ്ഥാന സർക്കാരിൻറെ താമസസൗകര്യങ്ങൾ ഉപയോഗിച്ചിട്ടില്ല. സൈന്യം പൂർണമായും താമസിച്ചത് സ്കൂളുകളിലാണ്. അപൂർവ്വം ചില ഓഫീസർമാർ താമസിച്ച ഹോട്ടൽ ഉടമകൾ അവരിൽ നിന്ന് പണം വാങ്ങാൻ തയ്യാറായിട്ടുമില്ല. ഏതാനും ലക്ഷം മാത്രം ചിലവ് വന്ന കാര്യത്തിനാണ് 15 കോടി കള്ളക്കണക്ക് എഴുതി കേന്ദ്രത്തിന് നൽകിയിരിക്കുന്നത് .

ഈ കള്ളക്കണക്കെല്ലാം എഴുതിയിട്ടും ആകെ ചിലവായി എസ്റ്റിമേറ്റ് ഇട്ടത് 300 കോടിക്ക് താഴെയാണ് എന്ന് മനസ്സിലാക്കണം. കേന്ദ്രത്തിനോട് കേരളം ആവശ്യപ്പെടുന്നതോ 1600 കോടിയിലധികവും. രാജ്യത്ത് നിലവിലിരിക്കുന്ന മാനദണ്ഡപ്രകാരം കേവലം 219 കോടി രൂപ ലഭിക്കാൻ അർഹതയുള്ള സ്ഥലത്താണ് കേന്ദ്രത്തോട് 1600 കോടി രൂപ ആവശ്യപ്പെടുന്നത്. നിയമപരമായി നൽകാൻ സാധിക്കാത്ത വലിയ തുക ആവശ്യപ്പെട്ടതിനുശേഷം അതു ലഭിക്കാതെ വന്നാൽ നരേന്ദ്രമോദി കേരളത്തെ ഞെക്കി കൊല്ലുന്നേ എന്ന കള്ളക്കഥ പറഞ്ഞു പരത്താനാണ് പിണറായി വിജയന്റെയും മരുമകന്റെയും ശ്രമം .  അതിനു ചൂട്ടുപിടിക്കാൻ ഒരു വിഭാഗം മാധ്യമങ്ങളും.

കേന്ദ്രം കേരളത്തിന് പണം തരാനുണ്ടെന്ന് കാണിച്ച് ഇജ്ജാതി കള്ളക്കണക്കുകൾ സുപ്രീംകോടതിയിൽ കൊണ്ടുപോയി കൊടുത്തപ്പോൾ ആണ് കോടതി അത് തൂക്കി തോട്ടിൽ എറിഞ്ഞത്.  കേന്ദ്രം ഒന്നും കൊടുത്തില്ല എന്ന് പറയുന്നവരോട് , രക്ഷാപ്രവർത്തനത്തിന് കേന്ദ്രസഹായം ലഭിച്ചതായി മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. പുനരധിവാസ പ്രവർത്തനങ്ങൾക്കുള്ള കേന്ദ്ര സഹായത്തിനായി വിശദമായ മെമ്മോറാണ്ടം ഇനിയും സമർപ്പിക്കാനിരിക്കുന്നതേയുള്ളൂ.  ആ വിശദമായ കണക്കുകൾ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർ പരിശോധിച്ച് കേന്ദ്രത്തിന് റിപ്പോർട്ട് നൽകും. അതനുസരിച്ചാണ് സഹായ പ്രഖ്യാപനം ഉണ്ടാവുക. അല്ലെങ്കിൽ തന്നെ കേന്ദ്ര സഹായം കിട്ടിയില്ല എന്ന് കേരളത്തിലെ മുഖ്യമന്ത്രിക്ക് പരാതി ഇല്ലല്ലോ.





അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി പരീക്ഷണ കാലം...ശബരിമലയിൽ ദർശനത്തിന് അനുമതി തേടി ട്രാൻസ്‌ജെൻഡറുടെ ഹർജി; മദ്രാസ് ഹൈക്കോടതി തള്ളി, ഹർജിക്കാരിയെ മാത്രം വ്യക്തിപരമായി ബാധിക്കുന്ന വിഷയമല്ലേ, അതെങ്ങനെ പൊതുതാത്പര്യ ഹർജിയായി പരിഗണിക്കാനാ  (9 minutes ago)

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (10 hours ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (10 hours ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (10 hours ago)

3 മാസത്തിൽ 6 കുട്ടികളുടെ ആത്മഹത്യ.. തിരുവനന്തപുരത്തെ ഈ പ്രദേശത്തിൽ സംഭവിക്കുന്നത് ഞെട്ടലിൽ നാട്ടുകാർ, കാരണം  (10 hours ago)

തിരുപ്പരൻകുന്‍ട്രത്ത്, സുപ്രീം കോടതി ഉത്തരവ് വലിച്ചുകീറി..! ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയിൽ  (11 hours ago)

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (11 hours ago)

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (12 hours ago)

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (13 hours ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (14 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (14 hours ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (14 hours ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (14 hours ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (14 hours ago)

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌  (15 hours ago)

Malayali Vartha Recommends