വീട്ടിലെ കാർ ഡ്രൈവർക്കൊപ്പം 18-ാം വയസിൽ ഒളിച്ചോട്ടം; തിരികെയെത്തിയത് കൈക്കുഞ്ഞുമായി: അമ്മ സുരഭിയുടെ നേതൃത്വത്തിൽ ദുർമന്ത്രവാദവും തുള്ളലും തൊഴുക്കലിലെ വീട്ടിൽ:- എം.ബി.ബി.എസ് പഠിച്ച ശ്രീകുട്ടിയെ കുറിച്ച് നാട്ടുകാർ പറയുന്നത്...

കാർ നിർത്തിയിരുന്നെങ്കിൽ ഒരു പക്ഷെ ആ ജീവൻ രക്ഷിക്കാമായിരുന്നു. വടക്കൻ മൈനാഗപ്പള്ളി നൗഷാദിന്റെ ഭാര്യ കുഞ്ഞുമോളുടെ ദാരുണ മരണത്തിന് സാക്ഷികളാകേണ്ടി വന്നവർ പറഞ്ഞതായി വാക്കുകൾ. കാറിടിച്ചതിന്റെ ആഘാതത്തിൽ ഉയർന്നുപൊങ്ങിയ കുഞ്ഞുമോൾ ബോണറ്റിലും തുടർന്ന് കാറിനു മുന്നിലും വീഴുകയായിരുന്നു. കാറെടുത്താൽ കുഞ്ഞുമോളുടെ ദേഹത്ത് കയറുമെന്ന നിലയിലാണ് റോഡിൽ വീണുകിടന്നത്. കണ്ടുനിന്നവർ വണ്ടി എടുക്കല്ലേടാന്ന് ഉച്ചത്തിൽ അലറിവിളിച്ചെങ്കിലും അതു വകവയ്ക്കാതെ ശ്രീകുട്ടി വേഗം വിട് എന്നു പറയുന്നത് കേട്ട്, തടയാൻ ശ്രമിച്ചവരെയും ഇടിച്ചോട്ടെയെന്ന രീതിയിൽ അതിവേഗത്തിൽ അജ്‌മൽ ഓടിച്ച് പോവുകയായിരുന്നു.
കുഞ്ഞുമോളെ നിർദാക്ഷിണ്യം കാർകയറ്റി കൊലപ്പെടുത്തിയ അജ്‌മൽ ചന്ദനത്തടിമോഷണം ഉൾപ്പെടെ അഞ്ചു കേസുകളിൽ പ്രതിയാണ്. വഴിവിട്ട ബന്ധങ്ങളും താളംതെറ്റിയ കുടുംബ പശ്ചാത്തലവും ആണ് എം.ബി.ബി.എസ് പഠിച്ച ശ്രീകുട്ടിയെ കുറിച്ച് നാട്ടുകാർക്ക് പറയാൻ ഉണ്ടായിരുന്നത്. 18-ാം വയസിൽ ഒളിച്ചോടി, മടങ്ങിയെത്തിയത് കൈക്കുഞ്ഞുമായി. കൂടാതെ ലഹരിയ്ക്കും അടിമ.
നെയ്യാറ്റിൻകര തൊഴുക്കലിലെ ശ്രീക്കുട്ടിയുടെ വീട് ഇപ്പോൾ അമ്മ സുരഭിയുടെ നേതൃത്വത്തിൽ ദുർമന്ത്രവാദവും തുള്ളലും നടക്കുന്ന കേന്ദ്രമാണ്. നെയ്യാറ്റിൻകര വഴുതുർ സ്വദേശിയായ ഷാജിയാണ് ശ്രീകുട്ടിയുടെ അച്ഛൻ. ഷാജിയുടെ വീട്ടിലെ ജോലിക്കാരിയായിരുന്നു ശ്രീകുട്ടിയുടെ അമ്മ. ഷാജിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ഷാജിയുടെ ശരവണ മൊബൈൽസ് എന്ന സ്ഥാപനത്തിലെ പണവുമായാണ് വീട്ടിലെ കാർ ഡ്രൈവറും കുതിരയുടെ ട്രെയിനറുമായിരുന്ന യുവാവിനൊപ്പം ശ്രീക്കുട്ടി ഒളിച്ചോടി ചെന്നൈയിലേക്ക് പോയത്. അധികം വൈകാതെ കൈക്കുഞ്ഞുമായി മടങ്ങിയെത്തി.
തുടർന്ന് കോയമ്പത്തൂരിൽ പോയി എം.ബി.ബി.എസ് പഠിച്ചു. ഉന്നതവിദ്യാഭ്യാസം നേടിയെങ്കിലും മുന്നോട്ടുള്ളത് നേർവഴിയായിരുന്നില്ല. മുൻകാല സൗഹൃദങ്ങളും നല്ലതായിരുന്നില്ല. ഇതിനിടെ വിവാഹം കഴിഞ്ഞെങ്കിലും അതും വേർപിരിഞ്ഞു. ഒരുവർഷം മുമ്പാണ് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗത്തിൽ ഡോക്ടറായത്. അവിടെ റെയിൽവേസ്റ്റേഷനു സമീപം വാടകവീട്ടിൽ താമസമാക്കി. ഒരു മാസംമുൻപ് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ എത്തിയപ്പോഴാണ് ഡോ. ശ്രീക്കുട്ടിയെ പരിചയമാകുന്നത്. ശ്രീക്കുട്ടി ഒരുവർഷത്തോളമായി ഇവിടെ ജോലിചെയ്തു വരികയാണ്.
ബന്ധം ശക്തമാ യതോടെ അജ്‌മൽ ആശുപത്രിയിൽ പതിവ് സന്ദർശകനാകുകയും ചെയ്തു. ഡോക്ടറെ ജോലിസ്ഥലത്ത് പതിവായി സന്ദർശിക്കാൻ എത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ആശുപത്രി അധികൃതർ ഇരുവർക്കും താക്കീത് നൽകിയിരുന്നു. ഇരുവരും മറ്റു സുഹൃത്തുക്കളും ശ്രീക്കുട്ടിയുടെ വാടക വീട്ടിൽ ഒത്തുകൂടി. മദ്യസത്കാരവും മറ്റു ലഹരിഭോഗങ്ങളും പതിവാക്കി. എം.ഡി.എം.എ ഉൾപ്പെടെയുള്ള ലഹരിക്ക് ശ്രീക്കുട്ടി അടിമയാണെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിനിടെയാണ് ഇവർ കരുനാഗപ്പള്ളിയിൽ ഒരു സുഹൃത്തിൻ്റെ വീട്ടിൽ ഓണാഘോഷത്തിനായി ഒത്തുചേർന്നത്.
ഉച്ചയ്ക്കുശേഷം അജ്‌മലിന്റെ വീട് നിൽക്കുന്ന വെളുത്തമണലിലേക്കു വരികയായിരുന്നു. ഒന്നിലേറെ സ്ഥലങ്ങളിൽ ഇവർ കാറിലിരുന്ന് മദ്യപിക്കുകയും ചെയ്തു. സോമവിലാസം ചന്തമുക്കിലെ റോഡരികിൽ കാർനിർത്തി ഗ്ലാസിൽ ശ്രീക്കുട്ടിക്ക് മദ്യം പകരുന്ന ദൃശ്യങ്ങളും പോലീസിനു ലഭിച്ചിട്ടുണ്ട്. ലഹരിയിലായിരുന്ന അജ്മലിനെ കുഞ്ഞുമോളുടെ ദേഹത്തുകൂടി കയറ്റിയിറക്കി സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ നിർബന്ധിച്ചതും ശ്രീക്കുട്ടിയായിരുന്നു.
'കാറിടിച്ച് കുഞ്ഞുമോളും ഫൗസിയയും കാറിന്റെ ബോണറ്റിന് മുകളിലേക്കാണ് ആദ്യം വീണത്. സ്കൂട്ടർ 10 മീറ്റർ ദൂരേക്ക് തെറിച്ചുപോയി. ഫാത്തിമ റോഡിന്റെ വശത്തേക്കും കുഞ്ഞുമോൾ കാറിനു മുന്നിലേക്കും വീണു. നാട്ടുകാർ ഓടിക്കൂടിയപ്പോൾ അജ്മൽ കാർ പിന്നോട്ടെടുത്ത ശേഷം കുഞ്ഞുമോളുടെ ശരീരത്തിലേക്ക് വീണ്ടും ഇടിച്ചുനിറുത്തി. സ്ത്രീകളടക്കം നിലവിളിച്ചെങ്കിലും അജ്മൽ വീണ്ടും രണ്ട് തവണ കാർ പിന്നോട്ടെടുത്ത ശേഷം ശരീരത്തിലൂടെ കയറ്റിയിറക്കുകയായിരുന്നു'.
കാർ കുതിച്ചപ്പോൾ സാഹസികമായി വണ്ടിയോടിച്ചു പിന്തുടർന്നത് നാട്ടുകാരായ മൂന്നു ചെറുപ്പക്കാരാണ്. ഏതുവഴിയാണ് അജ്‌മൽ രക്ഷപ്പെടുന്നതെങ്കിലും അതുവഴി പിന്തുടരാൻ പറ്റുന്നവരായിരുന്നു മൂവരും. ഫൈസൽ. അജ്‌മൽഷാ, അർഷാദ് എന്നിവരാണ് ബൈക്കിൽ പിന്തുടർന്നത്. ഇതിൽ അർഷാദ് സംസാരശേഷിയില്ലാത്ത ആളാണ്. 'ജീവന' സ്ഥാപനത്തിനു മുന്നിൽ വണ്ടി നിർത്തിയിട്ട് ഇറങ്ങാതെ നിന്ന അജ്‌മലിനെ പിന്നാലെയെത്തിയവർ ബൈക്കുകൾ കുറുകേ വെച്ചശേഷം കാറിൻ്റെ ഡോർ തുറന്ന് പിടിച്ചി റക്കുകയായിരുന്നു.
ഡോ. ശ്രീക്കുട്ടി ഓടി അടുത്തുള്ള ഒരു വീട്ടിൽ കയറി രക്ഷപ്പെടുകയായിരുന്നു. അജ്മലിന് വലിയ സാമ്പത്തിക താല്‍പ്പര്യവും ഈ സൗഹൃദത്തില്‍ ഉണ്ടായിരുന്നു എന്നാണ് പ്രാഥമികമായ പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്. യുവതിയുമായി സൗഹൃദം സ്ഥാപിച്ച അജ്മല്‍ ചുരുങ്ങിയ കാലയളവില്‍ തന്നെ വലിയ തുക വാങ്ങിയെടുത്തിട്ടുണ്ട്. രണ്ടുമാസത്തിനിടെ അജ്മല്‍ ശ്രീക്കുട്ടിയില്‍ നിന്ന് 8 ലക്ഷം രൂപ കൈപ്പറ്റിയിരുന്നു.
പണവും സ്വര്‍ണവും അടക്കം 8 ലക്ഷം രൂപ തന്റെ പക്കല്‍ നിന്ന് അജ്മല്‍ വാങ്ങിയെന്ന് ശ്രീക്കുട്ടി പോലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. അതേസമയം കൂടുതല്‍ പണമിടപാടുകള്‍ നടന്നിട്ടുണ്ടോ എന്നറിയാന്‍ ശ്രീക്കുട്ടിയുടെയും അജ്മലിന്റെയും ബാങ്ക് ഇടപാടുകള്‍ പൊലീസ് പരിശോധിച്ച് വരികയാണ്.
https://www.facebook.com/Malayalivartha























