ഇത്തവണ കേരളം പിടിക്കാന്‍, ബിജെപിയുടെ പ്രമുഖ നേതാക്കള്‍ മത്സരിക്കും

ബിജെപിയുടെ പ്രമുഖ നേതാക്കളെല്ലാം മത്സര രംഗത്തുണ്ടാകുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. പ്രമുഖ നേതാക്കളെയിറക്കി സീറ്റുകള്‍ ഉറപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.
ബിജെപിയുടെ ആശയങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്നവരോട് ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപിയുടെ കവാടങ്ങള്‍ തുറന്നുകിടക്കുകയാണ്. എല്ലാവരുമായും ചര്‍ച്ച നടത്താന്‍ തയ്യാറാണ്. ഇത്തവണ ബിജെപി മത്സരിക്കുന്നത് ജയിക്കാനും ഭരിക്കാനുമാണ്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കുന്ന കോര്‍കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുമ്മനം രാജശേഖരന്‍ നേമം നിയമസഭാ മണ്ഡലത്തില്‍ മല്‍സരിച്ചേക്കുമെന്നാണ് സൂചന. ഒ രാജഗോപാലന്‍ തിരുവനന്തപുരത്തും ശോഭാ സുരേന്ദ്രന്‍ പാലക്കാട്ടും മല്‍സരിച്ചേക്കും. വി മുരളീധരന്‍ കഴക്കൂട്ടത്ത് മല്‍സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























