സോളര്‍ ഇടപാട് അന്വേഷിക്കാനൊരുങ്ങി ഡല്‍ഹി പൊലീസ്

സോളര്‍ ഇടപാടില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സഹായി തോമസ് കുരുവിളയ്ക്ക് ഡല്‍ഹിയില്‍ വച്ചു 1.10 കോടി രൂപ കോഴ കൈമാറിയെന്ന സരിതാ നായരുടെ മൊഴി ശ്രദ്ധയില്‍ പെട്ടുവെന്നും കേസ് രജിസ്റ്റര്‍ ചെയ്യുന്ന വിഷയം പരിശോധിച്ചു വരികയാണെന്നും ഡല്‍ഹി പൊലീസ് കമ്മിഷണര്‍. തുടര്‍ നടപടികള്‍ക്കായി സ്‌പെഷല്‍ കമ്മിഷണറെ (ക്രൈം) ചുമതലപ്പെടുത്തിയെന്നും ഡല്‍ഹി പൊലീസ് കമ്മിഷണര്‍ ബി.എസ്. ബാസി അറിയിച്ചു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദേശപ്രകാരം ഡല്‍ഹി ചാന്ദ്‌നി ചൗക്കിലെ ഷോപ്പിങ് മാളിന്റെ പാര്‍ക്കിങ് ഏരിയയില്‍ വച്ച് 1.10 കോടി രൂപ കൈമാറിയെന്ന് സരിതാ നായര്‍ സോളര്‍ കമ്മിഷനു മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും മുഖ്യമന്ത്രിയെ പ്രതി ചേര്‍ക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























