Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പതിമൂന്നാം നിയമസഭയുടെ അവസാന സമ്മേളനത്തിന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കമായി

05 FEBRUARY 2016 09:54 PM IST
മലയാളി വാര്‍ത്ത.

പതിമൂന്നാം നിയമസഭയുടെ അവസാന സമ്മേളനത്തിന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ഇന്നു തുടക്കമായി. ഇന്നു രാവിലെ ഒന്‍പതിനാണു ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം നയപ്രഖ്യാപന പ്രസംഗം നടത്തുന്നത്. ഇതോടൊപ്പം തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടു സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനുള്ള വിഷയങ്ങളുമായി പ്രതിപക്ഷവും രംഗത്തെത്തും.

പ്രതിപക്ഷം പ്രതിഷേധവും ബഹളവും ബഹിഷ്‌കരണവുമൊക്കെയായി മുന്നോട്ടുപോകുമെങ്കിലും കഴിഞ്ഞ വര്‍ഷത്തേതു പോലുള്ള അക്രമത്തിലേക്കു നീങ്ങില്ലെന്നാണു സൂചന. കഴിഞ്ഞ ദിവസം എല്‍ഡിഎഫ് നേതാക്കള്‍ ഗവര്‍ണറെ കണ്ട്് നയപ്രഖ്യാപനത്തില്‍ നിന്നു വിട്ടുനില്‍ക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍, ഭരണഘടനാ പരമായ ബാധ്യത നിറവേറ്റാതിതിരിക്കാന്‍ കഴിയില്ലെന്നു ഗവര്‍ണര്‍ മറുപടി നല്‍കുകയും ചെയ്തു. ഇന്നു രാവിലെ ഇടതുമുന്നണി നിയമസഭയ്ക്കു പുറത്തും സമരം പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ നിയമസഭാ മാര്‍ച്ച് നടത്തും.
വരുന്ന 12നാണു ബജറ്റ് അവതരണം. ധനവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാകും ബജറ്റ് അവതരിപ്പിക്കുക. അങ്ങനെയെങ്കില്‍ രണ്ടര പതിറ്റാണ്ടിനു ശേഷമാകും ഒരു മുഖ്യമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നത്. 1987 ല്‍ മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാര്‍ ബജറ്റ് അവതരിപ്പിച്ചിരുന്നു. സോളാര്‍ ആരോപണം നേരിടുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരേയും പ്രതിപക്ഷ പ്രതിഷേധമുണ്ടാകും.

ബാര്‍ കോഴ വിവാദത്തിനു പുറമേ സോളാര്‍ കേസിലെ വെളിപ്പെടുത്തലുകളും കൂടി ചേര്‍ന്ന അവസ്ഥയിലാണു നിയമസഭ ഇന്നു തുടങ്ങുന്നത്. അതേസമയം, ലാവ്‌ലിന്‍ കേസ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പ്രതിപക്ഷത്തിനു നേരേ തൊടുക്കാനുള്ള ആയുധമായി ഭരണപക്ഷവും ഉപയോഗപ്പെടുത്തുമെന്നാണു സൂചന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (2 minutes ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (7 minutes ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (19 minutes ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (23 minutes ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (3 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (3 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (5 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (5 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (5 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (5 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (6 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (6 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (6 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (7 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (7 hours ago)

Malayali Vartha Recommends