തെരുവുനായ ശല്യത്തിനെതിരെ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി തിരുവനന്തപുരത്ത് സത്യഗ്രഹത്തിലേക്ക്

തെരുവുനായ്ക്കളുടെ ശല്യത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കുക എന്ന ആവശ്യവുമായി കൊച്ചിയിലും കോഴിക്കോട്ടും നടത്തിയ 24 മണിക്കൂര്‍ നിരാഹാര സത്യഗ്രഹത്തിനു ശേഷം ഈ വിഷയത്തില്‍ ഇനിയും ഭരണകൂടങ്ങളുടെ ഭാഗത്തു നിന്നു ഫലപ്രദമായ നടപടികള്‍ ഉണ്ടാവാത്തതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്തും 24 മണിക്കൂര്‍ നിരാഹാരം നടത്താന്‍ തീരുമാനിച്ചായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി അറിയിച്ചു.
ഈ മാസം 20ന് ഉച്ചക്ക് 12 മണി മുതല്‍ 21ന് ഉച്ചക്ക് 12 മണി വരെ എല്‍.എം.എസ്് കോംപൗണ്ട് മൈതാനത്താണ് നിരാഹാര സമരം. സെക്രട്ടേറിയറ്റിനു മുന്നലെ ഗതാഗത തടസം ഒഴിവാക്കാനാണ് സമരവേദി എല്‍.എം.എസ്. മൈതാനത്തു നിശ്ചയിച്ചത്. സ്‌ട്രേ ഡോഗ് ഫ്രീ മൂവ്‌മെന്റ് എന്ന സംഘടനയുടെ ചെയര്‍മാന്‍ കൂടിയാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. തെരുവുനായ്ക്കളുടെ കടിയേറ്റ പാവപ്പെട്ട ആളുകള്‍ക്ക് ആവശ്യമായ ധനസഹായവും നിയമസഹായവും ഈ സംഘടന നല്‍കി വരുന്നു.
തെരുവുനായ്ക്കളുടെ കടിയേറ്റ അന്‍പതു പേര്‍ക്കായി നാലഞ്ചുലക്ഷം രൂപയുടെ സഹായം നല്‍കിയിട്ടുണ്ടെന്ന് ചിറ്റിലപ്പിള്ളി പറഞ്ഞു. പേപ്പട്ടി കടിച്ചാല്‍ കുത്തിവയ്ക്കാനുള്ള ഒരു കോഴ്‌സ് മരുന്നിന് 18,000 രൂപ വിലവരും. പ്രതിവര്‍ഷം 8000 കോടി രൂപയുടെ മരുന്നാണ് രാജ്യത്തു വില്‍പ്പന നടക്കുന്നത്. 2011 ലെ എ.ബി.സി (ഡോഗ്) റൂള്‍സ് ഫലപ്രദമല്ലാത്തതിനാല്‍ കാലോചിതമായി ഭേദഗതി ചെയ്യണമെന്ന് കൊച്ചൗസേപ്പ് ചിറ്റിലപിള്ളി ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























