Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പേര് കളയാന്‍ നിശാന്തിനി, ബിജു രമേശിന്റെ ആരോപണം വ്യാജമാണെന്ന് നിശാന്തിനിയുടെ കണ്ടെത്തല്‍, രണ്ട് നീതിയാരോപിച്ച് കേരളാ കോണ്‍ഗ്രസ് എം

05 FEBRUARY 2016 01:31 AM IST
മലയാളി വാര്‍ത്ത.

മന്ത്രി കെ. ബാബുവിന് 50 ലക്ഷം രൂപ കോഴനല്‍കിയെന്ന ബാര്‍ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശിന്റെ ആരോപണം വ്യാജമാണെന്ന് വിജിലന്‍സ് എസ്പി ആര്‍. നിശാന്തിനി ദ്രുത പരിശോധനയില്‍ കണ്ടെത്തി. ഇതോടെ ബാര്‍ കോഴക്കേസില്‍ കെ ബാബുവിനെ വിജിലന്‍സ് കുറ്റവിമുക്തനാക്കുമെന്നാണ് റിപ്പോര്‍ട്ട്. സെക്രട്ടേറിയറ്റിലെ ഓഫീസില്‍ വെച്ചാണ് തുക കൈമാറിയതെന്നാണ് ബിജുരമേശിന്റെ മൊഴി.
അസോസിയേഷന്‍ തിരുവനന്തപുരം ജില്ലാസെക്രട്ടറി കാര്‍ത്തികേയകുമാര്‍ ശേഖരിച്ചു നല്‍കിയ 28 ലക്ഷത്തിനൊപ്പം തന്റെ 10 ലക്ഷവും കൂട്ടിച്ചേര്‍ത്താണ് 50 ലക്ഷം തികയ്ക്കാനായി അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാറിന് നല്‍കിയതെന്നാണ് ബിജു രമേശ് വിജിലന്‍സിന് നല്‍കിയ മൊഴി. എന്നാല്‍ ആരോപണമുന്നയിക്കുന്ന കാലയളവില്‍ അസോസിയേഷന്റെ അക്കൗണ്ടില്‍ ഇത്രയും പണമില്ലെന്നും ബിജു രമേശിന്റെ അക്കൗണ്ടില്‍ നിന്ന് 10 ലക്ഷം പിന്‍വലിച്ചിട്ടില്ലെന്നും വിജിലന്‍സ് കണ്ടെത്തി. അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. ഇതോടെ ബാബുവിന് അനുകൂലമായ നിലപാട് ഹൈക്കോടതി എടുക്കുമെന്നാണ് പ്രതീക്ഷ. ഈ വിഷയത്തില്‍ എഫ് ഐ ആര്‍ ഇട്ട് കേസ് എടുക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹൈക്കോടതി നടപടി സ്‌റ്റേ ചെയ്തു. അതിന് ശേഷം ദ്രൂത പരിശോധന പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
ബാര്‍ മുതലാളിമാരെല്ലാം കണക്കില്‍പ്പെടുന്ന കാശ് മാത്രമേ കൈവശം വയ്ക്കാറുള്ളൂ എന്ന ധാരണയാണ് അന്വേഷണത്തിന് ആധാരം. മന്ത്രിയെ രക്ഷിക്കുന്നതിനായി കള്ളപ്പണത്തിന്റെ സാധ്യത നിശാന്തിനി കണ്ടില്ലെന്ന് നടിച്ചു. ഈ ന്യായത്തിലൂടെ ബാബുവിനെ രക്ഷിക്കാമെന്നാണ് പ്രതീക്ഷ. ബാബുവിന് 50 ലക്ഷം രൂപയെന്ന വലിയ തുക കൈമാറിയ ദിവസം കൃത്യമായി പറയാന്‍ ബിജു രമേശിന് കഴിഞ്ഞിട്ടില്ല. 2013 ഏപ്രില്‍ ആദ്യവാരമാണ് പണം നല്‍കിയതെന്നാണ് വിജിലന്‍സിനോട് ബിജു പറഞ്ഞത്. കെ. ബാബുവിന്റെ നിര്‍ദ്ദേശപ്രകാരം െ്രെപവറ്റ് സെക്രട്ടറി സുരേഷ് പൈയ്ക്ക് തന്റെ മാനേജര്‍ രാധാകൃഷ്ണനാണ് പണം കൈമാറിയതെന്നും താനും വ്യവസായി മുഹമ്മദ് റസീഫും ഇതിന് സാക്ഷികളാണെന്നുമാണ് ബിജു രമേശിന്റെ മൊഴി.
മന്ത്രി കെ. ബാബു, ഭാര്യ ഗീത, മക്കളായ ആതിര, ഐശ്വര്യ, ബിസിനസുകാരായ മരുമക്കള്‍ എന്നിവരുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും വിജിലന്‍സ് പരിശോധിച്ചു. ഈ കാലയളവില്‍ വലിയ നിക്ഷേപങ്ങളുണ്ടായിട്ടില്ല. െ്രെപവറ്റ് സെക്രട്ടറി സുരേഷ് പൈ, െ്രെഡവര്‍ ജോസി, എട്ട് ഗണ്‍മാന്മാര്‍ എന്നിവരെല്ലാം ഒരേ മൊഴികളാണ് വിജിലന്‍സിന് നല്‍കിയത്. എന്നാല്‍ ബിജു രമേശ്, മാനേജര്‍ രാധാകൃഷ്ണന്‍, സാക്ഷി മുഹമ്മദ് റസീഫ് എന്നിവരുടെ മൊഴികളില്‍ നിറയെ പൊരുത്തക്കേടുകളാണെന്നും വിശ്വാസയോഗ്യമല്ലെന്നും നിശാന്തിനി ചൂണ്ടിക്കാട്ടുന്നു.കള്ളപ്പണത്തിന്റെ സാധ്യതകള്‍ പരിഗണിക്കാതെയാണ് ഈ റിപ്പോര്‍ട്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (2 minutes ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (7 minutes ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (19 minutes ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (23 minutes ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (3 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (3 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (5 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (5 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (5 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (5 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (6 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (6 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (6 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (7 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (7 hours ago)

Malayali Vartha Recommends