ട്രെയിനിനു മുന്നില്‍ പെട്ട ആളിനെ ലോക്കോ പൈലറ്റ് രക്ഷപ്പെടുത്തിയത് അത്ഭുതകരമായി...

ട്രെയിനിനു മുന്നില്‍ പെട്ട ആളിനെ ലോക്കോ പൈലറ്റ് രക്ഷപ്പെടുത്തിയത് അത്ഭുതകരമായി... കേരള- തമിഴ്നാട് അതിര്‍ത്തിയില്‍ പാറശ്ശാലയ്ക്കും കളിയിക്കാവിളക്കും ഇടയിലായിരുന്നു സംഭവം.
ഓടിക്കൊണ്ടിരുന്ന ട്രെയിനിനു നേരെ റെയില്‍വെ ട്രാക്കിലൂടെ നടന്നുവരികയായിരുന്നു ഒരു മധ്യവയസ്ക്കന്. ഇയാളെ ദൂരെ നിന്നു തന്നെ കണ്ട ലോക്കോ പൈലറ്റ് ഹോണ്‍ അടിച്ചു ആളെ മാറ്റാന്‍ നോക്കിയെങ്കിലും ഇയാള്‍ ട്രാക്കില്‍ നിന്ന് മാറാന്‍ തയ്യാറാകാതെ ട്രെയിനിനു നേരെ തന്നെ നടക്കുകയായിരുന്നു. ഒടുവില്‍ ലോക്കോ പൈലറ്റ് എമര്‍ജന്‍സി ബ്രേക്ക് സംവിധാനം ഉപയോഗിച്ച് ട്രെയിന്‍ നിറുത്തി.
ഇയാളുടെ തൊട്ടടുത്ത് എത്തി ട്രെയിന്‍ നിന്നെങ്കിലും ട്രെയിനിനു മുന്നിലെ ഗ്രില്‍ ആളിന്റെ ദേഹത്തു തട്ടുകയായിരുന്നു. ഈ ഇടിയുടെ ആഘാതത്തില്‍ മധ്യവയസ്കന് ട്രെയിനിന്റെ മുന്‍വശത്തെ ഗ്രില്ലിന്റെ ഉള്ളില്‍ കുടുങ്ങി. തുടര്‍ന്ന് യാത്രക്കാരും, പൊലീസും ചേര്‍ന്ന് ആളിനെ പുറത്തെടുക്കുകയായിരുന്നു. പരിക്കുകളോടെ ഇദ്ദേഹത്തെ പാറശ്ശാലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു.
അപകടത്തില്‍ പെട്ടത് തിരുവനന്തപുരം നെടുവാന്‍വിള സ്വദേശിയാണ് . ത്മഹത്യാ ശ്രമമാണോ എന്ന് പോലീസ് അന്വേഷിച്ചു വരുന്നു
"
https://www.facebook.com/Malayalivartha
























