ഇന്ന് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 155-ാം ജന്മദിനം... വിപുലമായി ആഘോഷിക്കാനൊരുങ്ങി രാജ്യം

ഇന്ന് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 155-ാം ജന്മദിനം... വിപുലമായി ആഘോഷിക്കാനൊരുങ്ങി രാജ്യം .1869 ഒക്ടോബര്‍ 2-നാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന ഗാന്ധിജിയുടെ ജനനം. കരംചന്ദ് ഗാന്ധിയുടെയും പുത്ലീ ഭായിയുടെയും പുത്രനായി ഗുജറാത്തിലെ പോര്‍ബന്തറില്‍ ജനിച്ച എംകെ ഗാന്ധി സമാനതകളില്ലാത്ത സഹനത്തിന്റേയും അഹിംസയുടേയും സമരമാര്‍ഗങ്ങളിലൂടെയാണ് ഇന്ത്യയുടെ രാഷ്ട്രപിതാവാമായി മാറിയത്.
ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ മുന്നണി പോരാളിയായിരുന്നു അദ്ദേഹം. ലോകത്തിന് മുന്നില്‍ അഹിംസയുടേയും സത്യാഗ്രഹത്തിന്റേയും പുതിയ പാത തുറന്നുകൊടുത്തയാളായിരുന്നു . അതുകൊണ്ട് തന്നെ ഗാന്ധി ജയന്തി ദിനത്തില്‍ അന്താരാഷ്ട്ര അഹിംസാ ദിനമായും ലോകം ആചരിക്കുന്നു.
1942 ലെ ക്വിറ്റ് ഇന്ത്യാ സമരം, ഉപ്പുസത്യാഗ്രഹം, നിസ്സഹകരണ പ്രസ്ഥാനം എന്നിവ ഗാന്ധിജി നേതൃത്വം നല്കിയ സമരങ്ങളായിരുന്നു. സ്വാതന്ത്ര്യം ലഭിക്കുമെന്നുറപ്പായപ്പോഴും വിഭജനത്തെ എതിര്‍ത്തിരുന്ന അദ്ദേഹം ഏറെ ദുഖിതനായിരുന്നു.
സ്വാതന്ത്ര്യം ലഭിച്ച് ഒരു വര്‍ഷത്തിന് ശേഷം നാഥുറാം വിനായക് ഗോഡ്സെ എന്ന മതതീവ്രവാദിയുടെ വെടിയേറ്റ് ഗാന്ധിജി കൊല്ലപ്പെടുകയായിരുന്നു. ലോകം തന്നെ ഞെട്ടിത്തരിച്ച നിമിഷമായിരുന്നു അത്. ഗാന്ധിജിയെ പോലെ സഹനവും ത്യാഗവും സമരമുഖമാക്കി ലോകനേതാക്കള്‍ വിരളമാണ് എന്ന് തന്നെ പറയാം.
"
https://www.facebook.com/Malayalivartha
























