നവരാത്രി ഉത്സവത്തിന്റെ ഭാഗമായി എഴുന്നള്ളിപ്പിക്കുന്ന നവരാത്രി വിഗ്രഹങ്ങള്‍ക്ക് ഇന്ന് വൈകുന്നേരം നഗരാതിര്‍ത്തിയായ ഗ്രാമത്തുവെച്ച് നഗരസഭയുടെ ആചാരപരമായ വരവേല്‍പ്പ്

നവരാത്രി ഉത്സവത്തിന്റെ ഭാഗമായി എഴുന്നള്ളിപ്പിക്കുന്ന നവരാത്രി വിഗ്രഹങ്ങള്‍ക്ക് ബുധനാഴ്ച വൈകീട്ട് നഗരാതിര്‍ത്തിയായ ഗ്രാമത്തുവെച്ച് നഗരസഭ ആചാരപരമായ വരവേല്‍പ്പ് നല്‍കും. തുടര്‍ന്ന് വിഗ്രഹങ്ങള്‍ക്ക് നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ വിശ്രമിക്കും.
ബുധനാഴ്ച രാവിലെ സംസ്ഥാന അതിര്‍ത്തിയായ കളിയിക്കാവിളയില്‍ വരവേല്‍പ്പ് നല്‍കും. വിഗ്രഹങ്ങള്‍ക്കു നഗരസഭയുടെ വരവേല്‍പ്പ് ഗ്രാമം കവലയില്‍ നല്‍കും. നഗരസഭാ ചെയര്മാന് പി.കെ.രാജമോഹനന്റെ നേതൃത്വത്തിലാണ് വരവേല്‍പ്പ് നല്‍കുന്നത്.
തുടര്‍ന്ന് വിഗ്രഹങ്ങള്‍ നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡ് കവലയില്‍നിന്നു ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഉപദേശകസമിതിയുടെയും ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തില്‍ ഘോഷയാത്രയായി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തിക്കും. ക്ഷേത്രത്തിലെത്തിക്കുന്ന വിഗ്രഹങ്ങളില്‍ തേവാരക്കെട്ട് സരസ്വതി വിഗ്രഹത്തിന് ആചാരപരമായി നെയ്യാറില്‍ ആറാട്ടു നടത്തും. വ്യാഴാഴ്ച രാവിലെ നവരാത്രി വിഗ്രഹങ്ങള്‍ തിരുവനന്തപുരത്തേക്കു പുറപ്പെടും.
"
https://www.facebook.com/Malayalivartha
























