ഭാഗ്യശാലി ആരെന്നറിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം... ഓണം ബമ്പര്‍ ലോട്ടറി വില്പന 57 ലക്ഷത്തിലേക്ക്....

ഭാഗ്യശാലി ആരെന്നറിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം... ഓണം ബമ്പര്‍ ലോട്ടറി വില്പന 57 ലക്ഷത്തിലേക്ക്.... ഇന്നലെ വൈകുന്നേരം വരെ 56,74,558 ടിക്കറ്റുകള്‍ വിറ്റുപോയി. ഇതുവരെ 70 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിട്ടുള്ളത്.
ഒക്ടോബര്‍ 9നാണ് നറുക്കെടുപ്പ്. 25 കോടിയാണ് ഒന്നാം സമ്മാനം. 10,55,980 ടിക്കറ്റുകള്‍ വിറ്റ പാലക്കാട് ജില്ലയാണ് മുന്നില്‍. 7,40,830 ടിക്കറ്റുകള്‍ വിറ്റ തിരുവനന്തപുരവും 7,03,310 ടിക്കറ്റ് വിപണിയിലെത്തിച്ച തൃശൂരും തൊട്ടുപിന്നിലാണുള്ളത്.
കേരളത്തില്‍ മാത്രമാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ വില്പനയെന്നും പേപ്പര്‍ ലോട്ടറിയായി മാത്രമാണ് വില്‍ക്കുന്നതെന്നുമുള്ള ബോധവത്കരണം ലോട്ടറി വകുപ്പ് ഊര്‍ജ്ജിതപ്പെടുത്തി.
https://www.facebook.com/Malayalivartha
























