ഒടുവില്‍ അംഗീകാരം... ഗോത്രകലകള്‍ സ്കൂള്‍ കലോത്സവത്തിന്റെ ഭാഗമാക്കണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യത്തിന് ഒടുവില്‍ പൊതുവിദ്യാഭ്യാസവകുപ്പിന്റെ അംഗീകാരം

ഒടുവില്‍ അംഗീകാരം... ഗോത്രകലകള്‍ സ്കൂള്‍ കലോത്സവത്തിന്റെ ഭാഗമാക്കണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യത്തിന് ഒടുവില്‍ പൊതുവിദ്യാഭ്യാസവകുപ്പിന്റെ അംഗീകാരമായി.
കിര്‍ത്താഡ്സ് ഡയറക്ടറില്‍ നിന്ന് തേടിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആദിവാസി നൃത്തരൂപങ്ങള്‍ മത്സരയിനങ്ങളാക്കി തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്.
മാവിലരുടെയും മലവേട്ടുവരുടെയും മംഗലംകളി, പണിയ നൃത്തം (കമ്പളകളി, വട്ടക്കളി), ഇരുള നൃത്തം (ആട്ടം പാട്ടം), പളിയനൃത്തം, മലപ്പുലയരുടെ ആട്ടം എന്നിവയാണ് മത്സരയിനങ്ങളായി കലോത്സവ വേദികള്‍ക്ക് പുതുതാളം പകരാന്‍ പോകുന്നത്.
ഈ വര്‍ഷംതന്നെ തീരുമാനം നടപ്പാക്കും. ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി തലങ്ങളിലാണ് മത്സരമുള്ളത്. എല്ലാവിഭാഗം കുട്ടികള്‍ക്കും മത്സരങ്ങളില്‍ പങ്കെടുക്കാവുന്നതാണ്. കൊല്ലത്ത് നടന്ന കഴിഞ്ഞ സംസ്ഥാന കലോത്സവത്തില്‍ മംഗലംകളി പ്രദര്‍ശന ഇനമായി ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha
























