മഹാത്മാ ഗാന്ധിയുടെ ജീവിതം എന്നും പ്രചോദനം...രാജ്ഘട്ടില്‍ മഹാത്മ ഗാന്ധിയുടെ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

മഹാത്മാ ഗാന്ധിയുടെ ജീവിതം എന്നും പ്രചോദനം...രാജ്ഘട്ടില്‍ മഹാത്മ ഗാന്ധിയുടെ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് എക്സിലൂടെ പ്രധാനമന്ത്രിയുടെ പ്രതികരണം.
''എല്ലാവര്ക്കും വേണ്ടി ബാപ്പുവിന് അദ്ദേഹത്തിന്റെ ജന്മദിനത്തില് അഭിവാദ്യങ്ങള്‍. സത്യത്തിലും ഐക്യത്തിലും സമത്വത്തിലും അധിഷ്ഠിതമായ അദ്ദേഹത്തിന്റെ ജീവിതവും ആദര്‍ശങ്ങളും എന്നും പ്രചോദനമായി നിലനില്ക്കും'' നരേന്ദ്ര മോദി എക്സില്‍ കുറിച്ചു.
രാഷ്ട്രപതി ദ്രൗപതി മുര്‍മു, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങിയവരും രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തി.
"
https://www.facebook.com/Malayalivartha
























