47-ാമത് സൂര്യാ ഫെസ്റ്റിവലിന് ഇന്ന് തുടക്കമാകും..തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ റീമ കല്ലിങ്കലും 10 നര്‍ത്തകിമാരും ചേര്‍ന്ന് അവതരിപ്പിക്കുന്ന നെയ്ക്ക് നൃത്തശില്‍പ്പത്തോടെയാണ് ആരംഭം

47-ാമത് സൂര്യാ ഫെസ്റ്റിവലിന് ഇന്ന് തുടക്കമാകും. തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ റീമ കല്ലിങ്കലും 10 നര്‍ത്തകിമാരും ചേര്‍ന്ന് അവതരിപ്പിക്കുന്ന നെയ്ക്ക് നൃത്തശില്‍പ്പത്തോടെയാണ് തുടക്കമാകുന്നത്.
തുടര്‍ന്ന് രാത്രി 7.30ന് രമാ വൈദ്യനാഥനും മകള്‍ ദക്ഷിണാ വൈദ്യനാഥനും അവതരിപ്പിക്കുന്ന ഭരതനാട്യവും അരങ്ങേറും. 111 ദിവസം നീണ്ടുനില്‍ക്കുന്ന സാംസ്കാരികോത്സവത്തില്‍ രണ്ടായിരത്തില്‍പ്പരം കലാകാരന്മാരാണ് പങ്കെടുക്കുക.
സംഗീതം, നൃത്തം, നാടകം, ചിത്രരചന, പ്രസംഗം, ചലച്ചിത്രം, ലഘു ചലച്ചിത്രങ്ങള്‍, കവിയരങ്ങ്, കഥയരങ്ങ്, ശില്‍പ്പശാല തുടങ്ങിയ വിവിധ കലകളെ ഒരു കുടക്കീഴില് എത്തിക്കുന്നു എന്നതാണ് ഈ മേളയുടെ പ്രത്യേകത.
2 മുതല്‍ 10 വരെയുള്ള നൃത്ത സംഗീതമേളയില്‍ യേശുദാസ്, ശോഭന, പ്രിയദര്‍ശിനി ഗോവിന്ദ്, ആശാ ശരത്ത്, മീനാക്ഷി ശ്രീനിവാസന്, ലക്ഷ്മി ഗോപാലസ്വാമി, നവ്യാ നായര്‍, രമാ വൈദ്യനാഥന്, ജാനകീ രംഗരാജന്, വിദ്യാ സുബ്രഹ്മണ്യം തുടങ്ങിയവര്‍ പങ്കെടുക്കുകയും ചെയ്യും. ജനുവരി 21ന് ആണ് ഫെസ്റ്റിവല്‍ സമാപനമാകുന്നത്.
"
https://www.facebook.com/Malayalivartha
























