ഉത്തമ ബോധ്യത്തോടെ പറഞ്ഞ കാര്യങ്ങൾ ആരെങ്കിലും ഉമ്മാക്കി കാട്ടിയാൽ നിഷേധിക്കാൻ തക്ക വണ്ണം പിണറായി വിജയൻ പേടി തൊണ്ടനാണോ? - സന്ദീപ് വാചസ്പതി...

ദേശീയമാദ്ധ്യമമായ ദ ഹിന്ദു മലപ്പുറം പരാമർശത്തെ തുടർന്നുണ്ടായ വിവാദത്തിൽ ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി ബിജെപി നേതാവ് സന്ദീപ് വാചസ്പതി. പിണറായി വിജയൻ എന്ന് വിളിച്ച നാവ് കൊണ്ട് പിആർ വിജയൻ എന്ന് മാറ്റി വിളിക്കേണ്ടി വന്നതിൽ ഒരു ഖേദവുമില്ല. ഞങ്ങളുടെ ബോധ്യം ഇംഗ്ലീഷ് ദേശാഭിമാനി ഊട്ടി ഉറപ്പിച്ചു എന്ന് മാത്രം. പക്ഷേ താങ്കൾ ഇരുത്തി ചിന്തിക്കേണ്ട ചില സംഗതികൾ ഉണ്ടെന്ന് സന്ദീപ് വാചസ്പതി പറയുന്നു. രാജ്യത്തെ ഏറ്റവും പ്രമുഖ ദിനപത്രത്തിന് പോലും പി.ആർ ഏജൻസി മുഖാന്തിരമേ മുഖ്യമന്ത്രിയുടെ അഭിമുഖം കിട്ടുകയുള്ളൂ എന്നതാണോ അവസ്ഥയെന്ന് അദ്ദേഹം ചോദിക്കുന്നു.
ഉത്തമ ബോധ്യത്തോടെ പറഞ്ഞ കാര്യങ്ങൾ ആരെങ്കിലും ഉമ്മാക്കി കാട്ടിയാൽ നിഷേധിക്കാൻ തക്ക വണ്ണം പിണറായി വിജയൻ പേടി തൊണ്ടനാണോയെന്നും സന്ദീപ് വാചസ്പതി പരിഹസിച്ചു. ആദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു പ്രതികരണം. പിണറായി വിജയൻ എന്ന് വിളിച്ച നാവ് കൊണ്ട് പിആർ വിജയൻ എന്ന് മാറ്റി വിളിക്കേണ്ടി വന്നതിൽ ഒരു ഖേദവുമില്ല. ഞങ്ങളുടെ ബോധ്യം ഇംഗ്ലീഷ് ദേശാഭിമാനി ഊട്ടി ഉറപ്പിച്ചു എന്ന് മാത്രം. പക്ഷേ താങ്കൾ ഇരുത്തി ചിന്തിക്കേണ്ട ചില സംഗതികൾ ഉണ്ട്.
1. രാജ്യത്തെ ഏറ്റവും പ്രമുഖ ദിനപത്രത്തിന് പോലും പി.ആർ ഏജൻസി മുഖാന്തിരമേ മുഖ്യമന്ത്രിയുടെ അഭിമുഖം കിട്ടുകയുള്ളൂ എന്നതാണോ അവസ്ഥ?
2. എന്തിനാണ് ഇങ്ങനെ ഒരു സംവിധാനം?.
താങ്കളുടെ ഓരോ അഭിമുഖത്തിനും ഓഫീസിലെ വിശ്വസ്തന്മാർക്ക് പി.ആർ ഏജൻസി കമ്മീഷൻ നൽകുന്നുണ്ടോ?
3. അഭിമുഖത്തിൽ താങ്കൾ പറയാത്ത കാര്യങ്ങൾ പത്രത്തിൽ അച്ചടിച്ചു വരണം എന്ന് ആരാണ് തീരുമാനിച്ചത്?
4. രണ്ട് ദിവസം മുമ്പ് നടത്തിയ വാർത്താ സമ്മേളനത്തിലും ഇതേ കാര്യങ്ങൾ താങ്കൾ പറഞ്ഞിരുന്നു എന്ന വസ്തുത നിഷേധിക്കുന്നുണ്ടോ?
5. ഉത്തമ ബോധ്യത്തോടെ പറഞ്ഞ കാര്യങ്ങൾ ആരെങ്കിലും ഉമ്മാക്കി കാട്ടിയാൽ നിഷേധിക്കാൻ തക്ക വണ്ണം പിണറായി വിജയൻ പേടി തൊണ്ടനാണോ?
6. ഹിന്ദു ദിനപ്പത്രം ' ഇന്നലെ' തന്നെ വിശദീകരണം നൽകിയിട്ടും താങ്കളുടെ പ്രസ് സെക്രട്ടറി ഹിന്ദു പത്രത്തോട് ' ഇന്ന് ' തിരുത്ത് ആവശ്യപ്പെട്ടത് എന്തിനാണ്?.
താങ്കൾക്ക് ഒരിക്കലും ഉത്തരം നൽകാൻ കഴിയാത്ത ഒരു ചോദ്യം കൂടി....
യഥാർത്ഥത്തിൽ കേരളത്തിൻ്റെ മുഖ്യമന്ത്രി ആരാണ്?
ആരാണ് താങ്കളുടെ ഓഫീസ് ഭരിക്കുന്നത്?അതും ഏതെങ്കിലും കമ്പനിയെ ഏൽപ്പിച്ചോ?
https://www.facebook.com/Malayalivartha
























