രഹസ്യ വിവരത്തെ തുടര്‍ന്ന് മലപ്പുറം കൊണ്ടോട്ടിയില്‍ വീട്ടുമുറ്റത്ത് കുഴിച്ചിട്ട 130 കുപ്പി വിദേശമദ്യം എക്സൈസ് പിടികൂടി...

രഹസ്യ വിവരത്തെ തുടര്‍ന്ന് മലപ്പുറം കൊണ്ടോട്ടിയില്‍ വീട്ടുമുറ്റത്ത് കുഴിച്ചിട്ട 130 കുപ്പി വിദേശമദ്യം എക്സൈസ് പിടികൂടി... കൊണ്ടോട്ടി സ്വദേശി രാജേഷാണ് വീട്ടില്‍ വിദേശ മദ്യം സൂക്ഷിച്ചത്. ബെവ്കോ ഔട്ട്ലെറ്റുകള് തുറക്കാത്ത സമയത്ത് കൂടിയ വിലയ്ക്ക് വില്‍ക്കാനായിരുന്നു ഈ സജ്ജീകരണമെല്ലാം.
വീടിന് പിന്‍വശത്തെ മുറ്റത്ത് ഇന്റര്‍ലോക്ക് പതിച്ച് അതിനടിയിലായി രണ്ട് അറകളുണ്ടാക്കിയാണ് രാജേഷ് മദ്യം സൂക്ഷിച്ചിരുന്നത്. മദ്യം സൂക്ഷിച്ച അറകളുള്ള ഭാഗത്ത് വീട്ടിലെ വളര്‍ത്തുനായയെ കെട്ടിയിടുകയും ചെയ്തിരുന്നു.
മദ്യം സൂക്ഷിച്ച അറയക്ക് മുകളില്‍ ഗ്രില്ലുണ്ടാക്കി അതിലാണ് നായയെ വളര്‍ത്തിയിരുന്നത്. രഹസ്യ വിവരത്തെ തുടര്‍ന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് അറകളില്‍ മദ്യ കുപ്പികള്‍ കാണാനായത്. ബെവ്കോ ഔട്ട്ലെറ്റുകള് അവധിയാകുമ്പോള്‍ കൂടിയ വിലയ്ക്ക് മദ്യം വില്‍ക്കാനാണ് രാജേഷ് മദ്യം സൂക്ഷിച്ചു വച്ചിരുന്നത്.
https://www.facebook.com/Malayalivartha
























